പുണ്യം പകരുന്ന മറ്റൊരു രാമായണ മാസത്തിലേക്ക് ഇനി ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. രാമന്‍റെ അയനമെന്ന രാമായണത്തെ ഓർമ്മിപ്പിക്കുന്ന രാമായണ പാരായണവും ക്ഷേത്രദർശനങ്ങളും നാലമ്പല യാത്രകളും ഒക്കെയായി മനുഷ്യൻ സ്വയം നവീകരിക്കുന്ന സമയം. എല്ലാ വർഷത്തെയും പോലെതന്നെ ഇത്തവണയും കർക്കിടകമാസത്തിൽ നാലമ്പല ദർശനം തീർത്ഥാടന യാത്രയുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ വന്നിരിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ നാലമ്പലങ്ങൾ സന്ദർശിക്കുവാനും രാമായണ മാസത്തിന്റെ പുണ്യം നേടുവാനുമായി നടത്തുന്ന യാത്രയില്‍ കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നു. വിവിധ ഡിപ്പോകളിൽ നിന്നും വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
നാലമ്പലങ്ങൾ
ശ്രീരാമ-ലക്ഷമണ- ഭരത-ശത്രുഘ്ന എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലം എന്നു പറയുന്നത്. നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം തൊഴുത് പ്രാർത്ഥിക്കുവാൻ കഴിയുന്നത് ഒരുപാട് ഫലങ്ങൾ നല്കുമെന്നും രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമാണ് നാലമ്പല ദര്‍ശനം എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ കർക്കിടക മാസം വിശ്വാസികളെ സംബന്ധിച്ചെടുത്തോളം തീർത്ഥാടന കാലം കൂടിയാണ്.
കോട്ടയം നാലമ്പല ദര്‍ശനം
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം,കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, തുടർന്ന് അമനകര ശ്രീഭരത സ്വാമിക്ഷേത്ര, മേതിരി ശ്രീശത്രുഘ്നസ്വാമി ക്ഷേത്രംഎന്നിവിടങ്ങളാണ് കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍. . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ നിന്നാണ് കോട്ടയത്തെ നാലമ്പലത്തിൽ തീർത്ഥാടകർ എത്തുന്നത്.
എറണാകുളം, തൃശ്ശൂർ നാലമ്പലങ്ങൾ
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾ എറണാകുളം, തൃശ്ശൂർ ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രങ്ങളിലേക്കും ധാരാളം വിശ്വാസികൾ എത്തുന്നു. തൃശൂർ ജില്ലയിലെ നാലമ്പലങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
കെഎസ്ആർടിസി നാലമ്പല ദർശനം തീര്‍ത്ഥാടനം
ദേവസ്വവുമായി സഹകരിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ് രാമായണ തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത് . ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ത്ഥാടന യാത്രകള്‍ നടത്തും. താല്പര്യമുള്ളവർക്ക് സീറ്റുകൾ മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഓരോ ഡിപ്പോകളിൽ നിന്നുള്ള യാത്ര തിയതിയും
ഓരോ ഡിപ്പോകളിൽ നിന്നുള്ള യാത്ര അറിയുവാൻ
തിരുവനന്തപുരം ജില്ല തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368 വെള്ളനാട് : 8281235394 വെള്ളറട : 9447798610, 9446315776, 9995793129. കാട്ടാക്കട : 9447893043, 0471 2290381 പാപ്പനംകോട് : 9495292599, 9447323208 നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836 പാറശാല : 9633115545,9446450725 വിതുര : 9496650304 ആര്യനാട് : 9074477134, 8289915725 കിളിമാനൂർ : 9633732363 വെഞ്ഞാറമൂട് – 9447324718 കൊല്ലം ജില്ല കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722 ചാത്തന്നൂര്‍ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179 കൊട്ടാരക്കര : 9446787046, 9567124271, 9656667669 ആര്യങ്കാവ് : 9747024025, 9496007247 കൊല്ലം : 9747969768, 9447721659, 9496110124 പുനലൂര്‍ : 9446358456 കരുനാഗപ്പള്ളി : 9961222401, 9061443377
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033