പാണിയേലിപോര് , റോസ്മല, ഗവി, മൂന്നാർ.. യാത്രകൾ അവസാനിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

വ്യത്യസ്തങ്ങളായ യാത്രകളോടെ സഞ്ചാരികളെ യാത്രാ മോഹങ്ങൾ പൂർത്തിയാക്കാൻ സഹായിച്ച കൊല്ലം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പുതിയ യാത്രകളുമായി പുതുവർഷത്തിൽ സഞ്ചാരികളെ ക്ഷണിക്കുകയാണ്. ഏകദിന യാത്ര മുതൽ രണ്ടു പകൽ നീണ്ടുനിൽക്കുന്ന യാത്രകൾ വരെ സെൽ ഇത്തവണയും ഒരുക്കിയിട്ടുണ്ട്. ജനുവരിയിൽ മാത്രം ആകെ 15 യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇതിലാവട്ടെ മൂന്നാർ ഒഴികെയുള്ള യാത്രകളെല്ലാം ഏകദിന യാത്രകളും കൂടിയാണ്. ഈ മാസത്തിലെ യാത്രകള്‍ ഏതൊക്കെയാണെന്നും എങ്ങനെ പ്ലാൻ ചെയ്യണമെന്നും നോക്കാം.
കൊല്ലം- ഗവി ടൂർ പാക്കേജ്
കൊല്ലം ബജറ്റ് ടൂറിസം സെൽ ഈ ജനുവരിയില്‍ ഏറ്റവും കൂടുതൽ യാത്രകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഗവിയിലേക്കാണ്. കേരളത്തിലെ ഏറ്റവും മനോഹരമായ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഗവിയിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതും ബജറ്റ് ടൂറിസം വഴിയാണ്. ജനുവരി 5,21,17 എന്നീ തിയതികളാണ് ഗവി യാത്ര. രാവിലെ 5.00 മണിക്ക് കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് കുമളി വഴി പരുന്തുംപാറയും കണ്ട് രാത്രി 10.30 ഓടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
കൊല്ലം-തിരുവൈരാണിക്കുളം യാത്ര
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ പാർവ്വതി ദേവിയുടെ നട ദർശനത്തിനായി തുറന്നിരിക്കുകയാണ്. തിരുവാതിര നാളായ 2023 ഡിസംബർ 26 ചൊവ്വാഴ്ച മുതൽ 2024 ജനുവരി 6 ശനിയാഴ്ച വരെയാണ് നടതുറപ്പ് മഹോത്സവം നടക്കുന്നത്. എറണാകുളം ആലുവ താലൂക്കിൽ വെള്ളാരപ്പിള്ളി തിരുവൈരാണിക്കുളത്ത് ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജനുവരി 7 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും.

പാണിയേലിപോര് റിപ്പബ്ലിക് ദിന യാത്ര
ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എവിടേക്ക് യാത്ര പോകണം എന്ന് ഇതുവരെയും പ്ലാൻ ചെയ്യാത്തവർക്ക് പാണിയേലിപോരിലേക്ക് പോകാം. പാറക്കെട്ടുകൾ നിറഞ്ഞ പെരിയാറിലെ വെള്ളക്കെട്ടും പാറക്കൂട്ടങ്ങളും കല്ലൊടി കുഴികളും ഒക്കെയായി ഒരു പകൽ സമയം ആസ്വദിക്കാൻ പറ്റിയ ഒരു യാത്രയാണിത്. ഇക്കോ ടൂറിസം സെന്‍ററായ ഇവിടെ വെറുതേ വന്നിരിക്കുവാനും രസമാണ്. കൊല്ലത്ത് നിന്ന് 26ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ട് രാത്രി പത്ത് മണിയോടെ മടങ്ങിയെത്തും.
കൊല്ലം-മൂന്നാർ യാത്ര
കൊല്ലത്തു നിന്നുള്ള ഈ മാസത്തെ ഏക ദ്വിദിന യാത്രയാണ് മൂന്നാറിലേക്കുള്ളത്. രണ്ടു പകലും ഒരു രാത്രിയും നീണ്ടുനിൽക്കുന്ന യാത്രയിൽ മൂന്നാറിലെ തണുപ്പിൽ രാത്രി ചെലവഴിക്കുകയും ചെയ്യാം. റിപ്പബ്ലിക് ദിന അവധിയും തുടർന്നു വരുന്ന വാരാന്ത്യവും കണക്കിലെടുത്ത് ക്രമീകരിച്ചിരിക്കുന്ന യാത്രയാണിത്. വെള്ളിയാഴ്ച പുലർച്ചെ 5.00 മണിക്ക് പുറപ്പെട്ട് ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കൊല്ലത്ത് മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം ; എഎസ്ഐയെ കടിച്ചു

0
തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി...

ഇ.ഡി ആക്രമണക്കേസ് : 28 പ്രതികൾക്കെതിരെ പിഎംഎൽഎ കേസും

0
തിരുവനന്തപുരം : പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...