Saturday, May 3, 2025 9:08 pm

ഇനി എന്നും ​ഗവി കാണാം ; കിടിലൻ പാക്കേജ് വനം വകുപ്പ് വക

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ ഇടങ്ങളിൽ പകരം വയ്ക്കുവാനില്ലാത്ത സ്ഥലമാണ് ഗവി. എത്ര എഴുതിയാലും കണ്ടാലും മതിവരാത്ത നാട്. ഓർഡിനറി എന്ന സിനിമ വഴി മലയാളികളറിഞ്ഞ്, കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വഴി ആയിരക്കണക്കിനാളുകൾ സന്ദർശിച്ച ഗവിയിൽ പോകാനാഗ്രഹിക്കാത്ത സഞ്ചാരികൾ കുറവായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച ഇക്കോ ടൂറിസം കേന്ദ്രം കൂടിയാണ് ഇന്ന് ഗവി. ഇപ്പോഴിതാ തേക്കടി വഴി ഗവിയിലേക്ക് ബസ് യാത്ര ഒരുക്കിയിരിക്കുകയാണ് വനം വകുപ്പ്.തേക്കടിയുടെ കാഴ്ചകൾ കണ്ട് ഗവിയുടെ കാടുകളിലേക്ക് പോകാന്‍ താല്പര്യമുള്ള സന്ദർശകർക്ക് പ്രയോജനപ്പെടുത്താന്‍ പറ്റിയ ഈ യാത്രയ്ക്ക് തുടക്കമായത് പുതുവർഷത്തിലാണ്. രാവിലെ തേക്കടിയിൽ നിന്ന് യാത്ര ആരംഭിച്ച് ഗവി കണ്ട് ഉച്ചയോടെ തിരികെ എത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

തേക്കടി- ഗവി ബസ് യാത്ര എല്ലാ ദിവസവും രാവിലെ 6.30ന് തേക്കടി പാർക്കിങ് ഗ്രൗണ്ടിൽ നിന്നാരംഭിക്കുന്ന യാത്രയിൽ പ്രഭാത ഭക്ഷണം വള്ളക്കടവ് ചെക്ക് പോസ്റ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഗവിയിലെത്തി ഇവിടുത്തെ കാഴ്ചകൾ കണ്ട് ആസ്വദിച്ച് ഉച്ചയ്ക്ക് 12.30ന് മടങ്ങിയെത്തുകയാണ് ചെയ്യുന്നത്. തേക്കടി-ഗവി ബസ് യാത്രാ പാക്കേജിൽ ഒരാൾക്ക് 1000 രൂപയാണ് ഈടാക്കുന്നത്. ഇതിൽ പ്രഭാത ഭക്ഷണവും ഉൾപ്പെടും. ബസിൽ 32 പേർക്ക് സഞ്ചരിക്കാൻ സാധിക്കും.ബസ് യാത്രാ പാക്കേജ് കൂടാതെ, ബോട്ടിങ്, പ്രകൃതി നടത്തം, ഗ്രീന്‍ വാക്ക്, ജങ്കിള്‍ സ്‌കൗട്ട്, ബാംബൂ റാഫ്റ്റിങ്, ബോര്‍ഡര്‍ ഹൈക്കിങ്, ട്രൈബല്‍ ഹെറിറ്റേജ്/ആദിവാസി നൃത്തം തുടങ്ങിയ കാര്യങ്ങളും വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.തേക്കടിയിൽ നിന്നും ഗവിയിലേക്കുള്ള വ്യത്യസ്തമായ യാത്രയായിനാൽ നിരവധി ആളുകൾ ബസ് യാത്രയിൽ പങ്കെടുക്കുവാൻ താല്പര്യം പ്രകടിപ്പിക്കുകയും ബുക്കിങ് നടത്തുകയും ചെയ്തിട്ടുണ്ട്.

തേക്കടി-ഗവി ബസ് യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കില്‌‍ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നേരിട്ടെത്തി ബുക്കിങ് നടത്തണം. താമസിയാതെ, ബുക്കിങ് ഓണ്‍ലൈനിലേക്ക് മാറ്റുമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾക്ക് http://periyartigerreserve.org/home.php എന്ന വെബ്‌സൈറ്റ് വഴിയും 04869-224571, 8547603066 എന്നീ നമ്പറുകള്‍ വഴിയും സഞ്ചാരികള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ അറിയാം. ഗവി യാത്ര തേക്കടി വഴിയല്ലാതെ ഗവിയിലേക്ക് രണ്ടു തരത്തിലാണ് പോകാൻ സാധിക്കുന്നത്. കെഎസ്ആർടിസി ബജറ്റ് ടൂറിസം വിവിധ ഡിപ്പോകളിൽ നിന്നും നടത്തുന്ന ഗവി പാക്കേജ് യാത്രകളാണ് അതിലൊന്ന്. അടുത്തത് പത്തനംതിട്ടയിൽ നിന്നും ഗവി വഴി കുമളിയിലേക്കുള്ള ബസ് സര്‍വീസുകളും. കുമളിയിൽ നിന്നും പത്തനംതിട്ടയ്ക്കുള്ള ബസിലും ഗവിയിലേക്ക് വരാം. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്നു വരുന്നവർക്ക് പത്തനംതിട്ടയിലെ അല്ലെങ്കിൽ കുമളിയിലോ വന്ന് അവിടുന്ന് ഗവി ബസിന് വരാം. സമയക്രമം അന്വേഷിച്ച് ഉറപ്പാക്കിയ ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക.

പത്തനംതിട്ട-കുമളി ബസ് സമയം
സര്‍വീസ് 1 പത്തനംതിട്ട – 05.30 am ഗവി- 6.45 am ആങ്ങമൂഴി- 9.35 am കുമളി :-11.30 am
സര്‍വീസ് 2 പത്തനംതിട്ട 6.30 am കുമളി 12.30 pm
സര്‍വീസ് 3 പത്തനംതിട്ട -12.30 pm ആങ്ങമൂഴി- 2.30 pm ഗവി- 5.00 pm കുമളി-6.30 pm.
കുമളി- പത്തനംതിട്ട
ബസ് സർവീസ് 1 കുമളി- 5.30 am ഗവി-4.54 am ആങ്ങമൂഴി- 9.35 am പത്തനംതിട്ട- 11.30 am
സർവീസ് 2 കുമളി-12.30 pm പത്തനംതിട്ട- 6.30pm
സർവീസ് 3 കുമളി- 1.10 pm ഗവി-2.20 pm ആങ്ങമൂഴി- 5.15 pm പത്തനംതിട്ട- 7.00 pm
പത്തനംതിട്ടയിൽ നിന്നു വരുമ്പോൾ പത്തനംതിട്ട- മൈലപ്ര- മണ്ണാറകുളഞ്ഞി – കുമ്പളാംപൊയ്ക- വടശ്ശേരിക്കര-മാടമണ്‍-പെരുനാട് , പുതുക്കട -ചിറ്റാര്‍- സീതത്തോട്- ആങ്ങമൂഴി -മൂഴിയാര്‍ ഡാം-അപ്പർ മൂഴിയാര്‍ -പെന്‍സ്റ്റോക്ക് വ്യൂ പോയിന്റ്- കക്കി ഡാം-ആനത്തോട് ഡാം- പമ്പ ഡാം- ഗവി-ഗവി ഡാം -പുല്ലുമേട് റോഡ് , വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ , ചെളിമട-കുമളി എന്ന റൂട്ടിലും തിരിച്ചുമായിരിക്കും യാത്ര.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നു ജില്ലാ മെഡിക്കല്‍...

കോഴിക്കോട് മെഡിക്കൽ കോളജിലെ കാഷ്വാലിറ്റിയിൽ വിച്ഛേദിച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പൊട്ടിത്തെറി ശബ്ദം...

മാങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു

0
പത്തനംതിട്ട : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഒ.ആര്‍.സി പദ്ധതിയുടെ ഭാഗമായി മാങ്കോട്...

കെപിസിസി അധ്യക്ഷനെ മാറ്റേണ്ടതില്ലെന്ന് ശശി തരൂർ എംപി

0
കൊച്ചി: കെപിസിസി അധ്യക്ഷനെ മാറ്റുന്നതിനെ കുറിച്ചുള്ള വിഷയത്തിൽ പ്രതികരിച്ച് ശശി തരൂർ....