തായ് വഴുതനയുടെ കൃഷിരീതിയെ കുറിച്ച് അറിയാം

For full experience, Download our mobile application:
Get it on Google Play

തായ്‌ലാന്റിലെയും കമ്പോഡിയയിലെയും ഭക്ഷണങ്ങളിലാണ് തായ് വഴുതന സാധാരണമായി ഉപയോഗിക്കുന്നത്. ഇത് വേവിക്കാതെയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇന്ത്യയിലും ശ്രീലങ്കയിലും കൃഷി ചെയ്യുന്നുണ്ട്. പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ, വൈറ്റ് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു. തായ്‌ലാന്റ് സ്വദേശിയായ ഈ പച്ചക്കറി ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് നന്നായി വളരുന്നത്. മൃദുവായ തൊലിയാണ്. തൈകള്‍ രണ്ടടി അകലത്തിലാണ് നടുന്നത്. പി.എച്ച് മൂല്യം 5.5 നും 6.5നും ഇടയിലുള്ള മണ്ണാണ് കൃഷി ചെയ്യാന്‍ അനുയോജ്യം. തണുപ്പ് കൂടുതലുള്ള കാലാവസ്ഥയില്‍ രാത്രിയില്‍ തൈകള്‍ മൂടിവെച്ച് സംരക്ഷിക്കണം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം. കാരറ്റ്, ജമന്തി, പുതിനയില എന്നിവ വളര്‍ത്തുന്ന സ്ഥലത്ത് തായ് വഴുതനയും വളരും. പക്ഷേ ബീന്‍സ്, ബ്രൊക്കോളി, കോളിഫ്‌ളവര്‍ എന്നിവയോടൊപ്പം വളര്‍ത്തുന്നത് ഉചിതമല്ല.\

കായകളുണ്ടാകുന്നതിന് മുന്നോടിയായി പര്‍പ്പിളോ വെളുപ്പോ നിറത്തിലുള്ള പൂക്കള്‍ പ്രത്യക്ഷപ്പെടും. ചിലപ്പോള്‍ ഈ പൂക്കളും പാചകത്തിന് ഉപയോഗിക്കാറുണ്ട്. കായകളുണ്ടാകാന്‍ തുടങ്ങിയാല്‍ ഒരു കുലയില്‍ നാലെണ്ണം മാത്രം അവശേഷിപ്പിച്ച് ബാക്കി പറിച്ചുകളയണം. ഓരോ മൂന്നാഴ്ച കഴിയുമ്പോഴും ആവശ്യത്തിന് വളം നല്‍കണം.തായ് വിഭവങ്ങളില്‍ ഈ വഴുതന കറികളിലും നൂഡില്‍സിലും അരി കൊണ്ടുള്ള വിഭവങ്ങളിലും ഉപയോഗിക്കുന്നു. ഭാരം കുറയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും കഴിക്കാവുന്ന കലോറി കുറഞ്ഞ പച്ചക്കറിയാണിത്. വറുത്തെടുത്തും അച്ചാറുണ്ടാക്കിയും തായ് വഴുതന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നവരുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...