പടനിലത്ത് വീടുതകർന്നു ; താമരക്കുളത്ത് രണ്ടു ക്യാമ്പുകൾ തുറന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറിയതോടെ താമരക്കുളം പഞ്ചായത്തിലെ ചത്തിയറ ഗവ. എൽ.പി.എസിലും കണ്ണനാകുഴി ഗവ. എൽ.പി.എസിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. താമരക്കുളം 13, 16 വാർഡുകളിൽപ്പെട്ട നടീൽവയലിലെ താമസക്കാരായ അശോകഭവനം അശോകൻ, തങ്കമ്മഭവനത്തിൽ തങ്കമ്മ, വരമ്പത്ത് വീട്ടിൽ പ്രമോദ്, അനിൽഭവനം വിജയമ്മ, കൊച്ചുപുരയിൽ തങ്കമണി, അനന്ദുഭവനത്തിൽ ബിനു, അനുഭവനം അനന്തകൃഷ്ണൻ, നിവേദ്യം വീട്ടിൽ ബിജു, ചൈതന്യയിൽ ജയകുമാർ എന്നീ കുടുംബങ്ങളിലെ 22 പേരെയാണ് ചത്തിയറ എൽ.പി.എസിലെ ക്യാമ്പിലേക്കു മാറ്റിയത്. കണ്ണനാകുഴി എൽ.പി.എസിൽ തുറന്ന ക്യാമ്പിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ്, റുക്കിയാ കുഞ്ഞ്, അബ്ദുൽ സമദ്, സൽമാബീവി, അനി, ശാലിനി എന്നിവരാണു കഴിയുന്നത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി. വേണു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ബി. ഹരികുമാർ, പഞ്ചായത്തംഗം ആത്തുക്കാ ബീവി, പഞ്ചായത്ത് സെക്രട്ടറി ജി. മധു, വില്ലേജ് ഓഫീസർ എസ്. ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ ക്യാമ്പിലേക്കുമാറ്റിയത്. നൂറനാട് ഗ്രാമപ്പഞ്ചായത്തിലെ കിടങ്ങയം നിർമലാലയത്തിൽ അന്നമ്മയുടെ വീട് മഴയിൽ തകർന്നു. കെ.പി. റോഡിൽ വെട്ടിക്കോടുഭാഗത്ത് റോഡിൽ വെള്ളംകയറി. മഴ തുടർച്ചയായി പെയ്താൽ കെ.പി. റോഡിൽ ഗതാഗതസ്തംഭനമുണ്ടാകാനുള്ള സാധ്യതയുണ്ട്. പുഞ്ചകളുടെ കരകളിലുണ്ടായിരുന്ന മരച്ചീനി, പാവൽ, പടവലം, വെണ്ട, ചീര, കോവൽ, ഏത്തവാഴ, റബ്ബർ തുടങ്ങിയ കൃഷികൾ വെള്ളത്തിലായി. മരച്ചീനിക്കർഷകർക്ക് വൻനഷ്ടമാണുണ്ടായിട്ടുള്ളത്. താമരക്കുളം നെടിയാണിക്കൽ ക്ഷേത്രക്കാവിനു സമീപം വെള്ളക്കെട്ടുണ്ടായി. തോട്ടിലേക്കു മരം മറിഞ്ഞുവീണുകിടക്കുന്നതാണ് വെള്ളമൊഴുക്കിനു തടസ്സമായിട്ടുള്ളത്. ഇതുകാരണം തോട്ടിൽ മലിനജലം കെട്ടിക്കിടക്കുന്നു. സമീപപ്രദേശത്തെ വീടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...