Tuesday, May 6, 2025 1:23 am

റഷ്യ കാണാന്‍ ഗോവയില്‍ പോയാല്‍ മതി

For full experience, Download our mobile application:
Get it on Google Play

മലയാളികളോട് ഗോവയെക്കുറിച്ച് പറയാനാണെങ്കിൽ കൂടുതലൊന്നും വിശദീകരിക്കേണ്ട ആവശ്യമേയില്ല. ഒരവധി കിട്ടിയാൽ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്നായി ഗോവ മാറിയിട്ടുണ്ട്. പ്രായഭേദമില്ലാതെ ആർക്കും ഉല്ലസിക്കാനും അടിച്ചുപൊളിക്കാനും കഴിയുന്ന ഇവിടുത്തെ ബീച്ചുകളും ഷാക്കുകളിലെ താമസവും ഒപ്പം രാവും പകലും നിർത്താത്ത ആഘോഷങ്ങളും പബ്ബും ചേരുമ്പോൾ പിന്നെ തിരിച്ചു വരാൻ തോന്നില്ല.

ഒരിക്കൽ വന്ന് ഗോവയുടെ വൈബ് കിട്ടിയാൽ പിന്നെ വീണ്ടും വീണ്ടും വരുന്നവരാണ് മിക്കവരും. എന്നാൽ ഇവിടുത്ത ബീച്ചുകളില്‌ കറങ്ങിയപ്പോൾ എപ്പോഴെങ്കിലും ഗോവയുടെ റഷ്യയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോവയിലെ ലിറ്റില്‌ റഷ്യ അഥവാ മിനി റഷ്യ എന്നറിയപ്പെടുന്ന സ്ഥലമാണ് മോർജിം. റഷ്യയിൽ നിന്നുള്ള സഞ്ചാരികൾ ഗോവയിൽ ചെലവഴിക്കുവാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന മോർജിം നോർത്ത് ഗോവയുെ ഭാഗമാണ്. മോർജിം മാത്രമല്ല അരംബോൾ ബീച്ചും റഷ്യക്കാരുടെ പ്രിയപ്പെട്ട ഇടമാണ്.

മോർജിമിന്‍റെ സൗന്ദര്യം, ഇവിടുത്തെ മറ്റു ദ്വീപുകളെ അപേക്ഷിച്ചു നോക്കുമ്പോഴുള്ള ശാന്തമായ അന്തരീക്ഷ, പ്രകൃതി സൗന്ദര്യം, വൈവിധ്യം എന്നിങ്ങനെ സഞ്ചാരികൾ ഒരിടത്തു പ്രതീക്ഷിക്കുന്നതെല്ലാം ഇവിടെ കാണാം. അതുകൊണ്ടു തന്നെ റഷ്യൻ സഞ്ചാരികൾക്ക് മോർജിം എന്തുകൊണ്ട് ഒരു യാത്രാ സങ്കേതമായി എന്നതിന് കൂടുതൽ കാരണങ്ങൾ നോക്കേണ്ട! ഗോവയിൽ മുഴുവൻ നടന്നാലും ആസ്വദിക്കാൻ കഴിയുന്ന കാര്യങ്ങൾ മോർജിമിൽ മാത്രമെത്തിയാൽ നിങ്ങൾക്ക് ആസ്വദിക്കാം. രാജ്യത്തെ തന്നെ ഏറ്റവും മികച്ച കടൽത്തീരവും ജല കായിക വിനോദങ്ങളും നിങ്ങളെ ഗോവയുടെ യഥാർത്ഥ ത്രില്ല് എന്താണെന്ന് പരിചയപ്പെടുത്തുന്ന കാര്യങ്ങളും ഇവിടെയുണ്ട്. ജെറ്റ് സ്കീയിങ്ങ്, ബനാനാ ബോട്ട് ട്രിപ്പ്, കയാക്കിങ് എന്നിങ്ങനെ നിരവധി സാഹസികതകൾ ഇവിടെ ചെയ്യാം.

അതേസമയം, ഇത്രയും കേൾക്കുമ്പോൾ വൻ ബഹളമോ തിരക്കോ ആണെന്നു തെറ്റിദ്ധരിക്കേണ്ട. ഗോവയിൽ തന്നെ ഇത്രയും ശാന്തമായ മറ്റൊരിടം വേറെയില്ല എന്നു പറയാതെ വയ്യ. ചരിത്രം നോക്കിയാല്ല‍ റഷ്യ സോവിയറ്റ് യൂണിയൻ ആയിരുന്ന കാലം മുതൽ തന്ന ഗോവയുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്തു തന്നെ വലിയ രീതിയിൽ റഷ്യൻ സഞ്ചാരികൾ മോർജിം ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തിട്ടുണ്ട്. ഓരോ വർഷവും 90,000 റഷ്യന് സന്ദർശകർ ഗോവയിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. മോർജിമിലെ സുഖകരമായ കാലവസ്ഥയും തീരവും ആണ് ഇവിടേക്ക് റഷ്യൻ സഞ്ചാരികളെ ആകർഷിക്കുന്നത്. റഷ്യയിൽ നിന്നും സഞ്ചാരത്തിനായി ഒരിടം മോർജിമിൽ കണ്ടെത്തിയത് മുതൽ ഇവിടെ സഞ്ചാരികൾ സ്ഥിരമായി വരുന്നു. ഇവിടുള്ളവർക്ക് റഷ്യൻ ഭാഷയിലുള്ള അറിവ് ആശയവിനിമയം എളുപ്പമാക്കുന്നതും ആളുകളെ ഇവിടേക്ക് എത്തിക്കുന്നു.

ഭാഷ മാത്രം പോരല്ലോ, രുചിയിലും ഇവിടെ റഷ്യൻ സ്വാധീനം കാണാം. റഷ്യന് രുചി വിളമ്പുന്ന മികച്ച റസ്റ്റോറന്‍റുകൾ, കടകൾ എന്നിവയും ഇവിടെയെത്തുന്ന റഷ്യൻ സ‍ഞ്ചാരികൾക്ക് കൂടുതൽ സഹായകമായി മാറുന്നു. ഗോവയിലെ മറ്റു ബീച്ചുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവും അതിനുള്ളിൽ ലഭിക്കുന്ന മികച്ച സൗകര്യങ്ങളും റഷ്യക്കാരെ മിനി റഷ്യയിലേക്കെത്തിക്കുന്നു. മോർജിമിലെത്തിയാൽ ഇത് ഗോവ തന്നെയാണോ എന്നു സംശയിക്കുന്ന വിധത്തിൽ മാറ്റം ഇവിടെയുണ്ട്.

മിനി ഗോവ അഥവാ ലിറ്റിൽ ഗോവ എന്ന പേരിന് എന്തുകൊണ്ടും മോർജിം അർഹമാണ്. റഷ്യന്‍ റസ്റ്റോറന്‍റുകൾ മാത്രമല്ല, റഷ്യൻ സ്റ്റോറുകൾ, ബിസിനസുകൾ, കഫേ, റഷ്യക്കാർ തന്നെ നടത്തുന്ന ഗസ്റ്റ് ഹൗസുകൾ എന്നിവയെല്ലാം ഇവിടെ മോർജിമിലുണ്ട്. ഇന്ത്യയുടെയും റഷ്യയുടെയും ഒരു മിശ്രരൂപവും സംസ്കാരവും ഇന്നിവിടെ രൂപപ്പെട്ടിട്ടുണ്ട്.

പനാജിയിൽ നിന്നും 27 കിലോമീറ്ററാണ് മോർജിം ബീച്ചിലേക്കുള്ള ദൂരം. വാസ്കോ ഡ ഗാമയിൽ നിന്നോ അല്ലെങ്കിൽ മഡ്ഗാവോൺ റെയിൽവേ സ്റ്റേഷനിൽ നിന്നോ ഇവിടേക്ക് വാടകയ്ക്ക് വണ്ടിയം ലഭിക്കും. ലോക്കൽ ബസുകളും ഈ റൂട്ടില്‍ സർവീസുണ്ട്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കാൻ യോജിച്ച സമയം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ് എടുക്കാതെ വീടുകളില്‍ നായകളെ വളര്‍ത്തരുതെന്ന് മൈലപ്ര ഗ്രാമപഞ്ചായത്ത്

0
പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളില്‍ വാക്‌സിനേഷന്‍ നടപടി പൂര്‍ത്തിയാക്കി ലൈസന്‍സ്...

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു

0
പത്തനംതിട്ട : കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം പത്തനംതിട്ട നഗരസഭാ...

സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന സർക്കാരായി മാറിയെന്ന് രാജീവ് ചന്ദ്രശേഖർ

0
പത്തനംതിട്ട : സംസ്ഥാന സർക്കാർ എന്തിനും കടമെടുത്ത് മാത്രം ഭരണം നടത്തുന്ന...

മെയ് ഒമ്പതിന് തിരുവല്ല കുറ്റൂരില്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും

0
പത്തനംതിട്ട : റീബില്‍ഡ് കേരള പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മെയ്...