Tuesday, July 8, 2025 8:33 am

ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണക്കേസിലെ ഏഴാം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് സ്പിരിറ്റ് മോഷണക്കേസിലെ ഏഴാം പ്രതിക്കായി പോലീസ് കസ്റ്റഡി അപേക്ഷ നല്‍കി. ട്രാവന്‍കൂര്‍ ഷുഗേഴ്സിലേക്ക് ടാങ്കറുകളില്‍ എത്തിച്ച സ്പിരിറ്റ്​ മറിച്ചു വിറ്റ കേസില്‍ മധ്യപ്രദേശില്‍ പിടിയിലായ സതീഷ് ബാല്‍ ചന്ദ് വാനിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍  മജിസ്ട്രേറ്റ്  കോടതിയിലാണ് പുളിക്കീഴ് പോലീസ് കസ്​റ്റഡി അപേക്ഷ നല്‍കിയത്.

അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കേസന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ പോയ സി ഐ ബിജു വി.നായരുടെ നേതൃത്വത്തിലുള്ള സംഘം സേന്തൂര്‍ റൂറല്‍ പോലീസിന്റെ കസ്റ്റഡിയിലുള്ള സതീഷ് ബാല്‍ ചന്ദ് വാനിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തിരുന്നു. ഇയാളെ പുളിക്കീഴില്‍ എത്തിച്ച്‌ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായാണ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നതെന്ന് സി ഐ  ഇ.ഡി ബിജു പറഞ്ഞു.

കേസില്‍ പിടിയിലായ ഒന്നും രണ്ടും മൂന്നും പ്രതികളായ നന്ദകുമാര്‍ , സിജോ തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ റിമാന്റിലാണ്. കേസിലെ നാലും അഞ്ചും ആറും പ്രതികളായ കമ്പിനി ജനറല്‍ മാനേജര്‍ അലക്സ്‌  പി.ഏബ്രഹാം, പേര്‍സണല്‍ മാനേജര്‍ പി.യു. ഹാഷിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന് വ്യക്തമാക്കി വ്യോമയാനമന്ത്രാലയം

0
ന്യൂഡൽഹി : അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലെന്ന്...

കാക്കൂരിൽ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും അന്വേഷണം തുടരുന്നു

0
കോഴിക്കോട് : കോഴിക്കോട് കാക്കൂരിൽ ക്ലിനിക്കിൽ ചേലാ കർമ്മത്തിനെത്തിച്ച രണ്ട് മാസം...

ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച് ഡോണാള്‍ഡ് ട്രംപ്

0
വാഷിങ്ടൺ : ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ച്...

മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന് മന്ത്രി ഡോ. ആര്‍....

0
കോട്ടയം : മെഡിക്കല്‍ കോളേജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ഇന്ന്...