Thursday, July 3, 2025 6:28 pm

ട്രഷറി തട്ടിപ്പുകേസ് : മുന്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിന് ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തങ്ങള്‍ക്കെതിരായ അന്വേഷണങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ തിരക്കില്‍ സര്‍ക്കാര്‍ ഏര്‍‌പ്പെട്ടിരിക്കെ, ട്രഷറി ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പു നടത്തിയ കേസിലെ പ്രതി പോലീസ് വീഴ്ച കാരണം ജാമ്യം നല്‍കിയിരിക്കുന്നു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിനു കഴിയാതായതോടെ തൊണ്ണൂറാം ദിവസമായ ഇന്നലെ വഞ്ചിയൂര്‍ ട്രഷറി മുന്‍ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാലിന് മജിസ്ട്രേട്ട് കോടതി സ്വാഭാവിക ജാമ്യം നല്‍കിയിരിക്കുന്നത്.

തട്ടിപ്പിന്റെ ആഴവും ഗൗരവവും കണക്കിലെടുത്ത് മജിസ്ട്രേട്ട് കോടതി ഒരു വട്ടവും ജില്ലാ കോടതി 3 തവണയും ബിജുലാലിന്റെ ജാമ്യം തള്ളുകയുണ്ടായി. വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ 2.73 കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസില്‍ ഓഗസ്റ്റ് 5നു കീഴടങ്ങാനെത്തിയ ബിജുലാലിനെ പോലീസ് അറസ്റ്റ് ചെയുകയുണ്ടായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷിക്കുമെന്നു സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. വിജിലന്‍സ് അന്വേഷണം ഏറ്റെടുത്തുമില്ല.

ഇപ്പോള്‍ വഞ്ചിയൂര്‍ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഇതിനിടെ ബിജുലാലിനെ സര്‍വ്വീസില്‍ നിന്നു പിരിച്ചുവിട്ടെങ്കിലും അതു പ്രതി ഉടന്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നാണു സൂചന ലഭിച്ചത്. ശാസ്ത്രീയമായ അന്വേഷണം ആഴത്തില്‍ നടത്താനുണ്ടെന്നും ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഇതു സാധൂകരിക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ ഇന്നലെ സമര്‍പ്പിക്കുകയുണ്ടായി.

എന്നാല്‍ അതേസമയം, ക്രിമിനല്‍ നടപടിക്രമം 167(2) പ്രകാരം സ്വാഭാവിക ജാമ്യത്തിനു പ്രതിക്ക് അവകാശമുണ്ടെന്നും കോവിഡ് കാരണമായാല്‍ പോലും ഇതു നിഷേധിക്കരുതെന്ന സുപ്രീംകോടതി വിധി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും പ്രതിക്കുവേണ്ടി അഡ്വ. പൂന്തുറ സോമന്‍ വാദിക്കുകയുണ്ടായത്. ഇത് അംഗീകരിച്ച്‌ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ തന്നെ വീഴ്ചയാണ് രണ്ടേമുക്കാല്‍ കോടിയുടെ തട്ടിപ്പിന് വഴിയൊരുക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതുകാരണം ട്രഷറി വകുപ്പിലെ ഒട്ടേറെപ്പേരെ കേസിന്റെ ഭാഗമാക്കേണ്ടി വരും. ഇതാണ് അന്വേഷണം ഇഴയുന്നതിനു മുഖ്യ കാരണം. ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പോലീസിനു ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വേഗത്തിലാക്കുന്നതിനായി ലാബില്‍ പ്രതിപക്ഷ പ്രതിഷേധം അവഗണിച്ച്‌ താല്‍ക്കാലിക ജീവനക്കാരെ കോടികള്‍ മുടക്കി നിയമിച്ചെങ്കിലും കോളിളക്കമുണ്ടാക്കിയ കേസുകളില്‍ പോലും ഇതാണ് അവസ്ഥ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...

ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ 27കാരൻ പിടിയിൽ

0
കോഴിക്കോട്: വിരമിച്ച നേവി ഓഫീസറിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത...