പേരൂർച്ചാൽ പാലത്തിന്‍റെ തൂണുകളിൽ അടിഞ്ഞുകൂടിയ മരച്ചില്ലകൾ നീക്കം ചെയ്തു : വള്ളംകളിക്കുള്ള ഭീഷണി ഒഴിവായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പേരൂർച്ചാൽ പാലത്തിന്‍റെ തൂണുകളിൽ അപകടകരമായ രീതിയിൽ അടിഞ്ഞുകൂടിയ മുളകളും മരച്ചില്ലകളും നീക്കം ചെയ്തു. ഇടപ്പാവൂർ, കീക്കൊഴൂർ പൗരസമിതിയുടേയും ഇടപ്പാവൂർ പള്ളിയോട സംരക്ഷണ സമിതിയുടേയും സംയുക്ത ആഭിമുഖ്യത്തിലാണ് ശുചീകരണ പ്രവർത്തനം നടത്തിയത്. നദിയിലെ ശക്തമായ ​അടിയൊഴുക്കിൽ ഒഴുകിയെത്തി പാലത്തിന്‍റെ തൂണുകളിൽ കുടുങ്ങിയ കൂറ്റൻ മുളങ്കൂട്ടങ്ങളും മരച്ചില്ലകളും കീക്കൊഴൂർ നെട്ടായത്തിൽ നടക്കുന്ന വള്ളംകളിക്ക് വലിയ ഭീഷണിയായിരുന്നു. വള്ളങ്ങൾക്കും തുഴച്ചിലുകാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്താണ് സമിതികളുടെ നേതൃത്വത്തിൽ അടിയന്തരമായി ഇവ വെട്ടിമാറ്റി സുരക്ഷിതമാക്കിയത്. ​നാട്ടുകാരുടെയും പള്ളിയോട പ്രവർത്തകരുടെയും പങ്കാളിത്തത്തോടെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക്...

കോഴിക്കോട് കോര്‍പറേഷന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച സിറ്റി സൈക്കിള്‍ പദ്ധതി അവതാളത്തില്‍

0
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവിട്ട്...

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു

0
അമൃത്സർ: പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു. ഗുർപ്രീത്...

മണിപ്പൂരിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

0
ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ...