മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞു ; സ്കൂളിലെ തണല്‍ മരത്തിന്റെ ചില്ലകള്‍ മുറിച്ചെന്ന് പരാതി നൽകി പ്രധാനാധ്യാപകൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താൽ സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പുകൾ വെട്ടിയെന്ന് പരാതി. അതിക്രമിച്ചു കയറി അജ്ഞാതർ മരക്കൊമ്പുകൾ മുറിച്ചെന്നാണ് താവക്കര സ്കൂൾ പ്രധാനധ്യാപകൻ പോലീസിൽ നൽകിയ പരാതി. ഇന്നലെയാണ് കണ്ണൂർ താവക്കര ജിയുപി സ്കൂളിലെ തണൽ മരത്തിന്റെ കൊമ്പുളെല്ലാം മുറിച്ച് മാറ്റിയത്. കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ മൂന്ന് പേരാണ് പിന്നിലെന്നാണ് പ്രധാനധ്യാപകന്‍റെ പരാതി. അവധിയായതിനാൽ സ്കൂളിൽ ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോർഡ് മറഞ്ഞെന്ന കാരണത്താലാണ് കടന്നുകയറി തണൽ മരങ്ങൾ മുറിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്. കണ്ണൂർ പോലീസ് ക്ലബ് ജംഗ്ഷനിൽ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സർക്കാരിന്‍റെ പരസ്യ ബോർഡ്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ചിലർ ബോർഡ് മറയുന്നതിനാൽ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബോർഡ് പുതിയതല്ലേ മരം നേരത്തെയുണ്ടല്ലോ, മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റർ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...

​’മോദി ഗ്രേറ്റ് ആണ്, എനിക്ക് അതിന് കഴിയില്ല’ ; ​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച;...

0
ന്യൂഡൽഹി: : യുദ്ധം അവസാനിപ്പിക്കുന്നതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന...

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...