Thursday, July 3, 2025 12:45 pm

മാവുകളുടെ ചില്ലകള്‍ കോതിയത് ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസം

For full experience, Download our mobile application:
Get it on Google Play

പന്തളം : പന്തളം ചന്തയ്ക്കു സമീപമുള്ള വലിയ മാവുകളുടെ ചില്ലകള്‍ കോതിയത് ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഏറെ ആശ്വാസമായി. ഈ മരത്തില്‍ കൂടുകൂട്ടുന്ന ആയിരക്കണക്കിനു ദേശാടനപ്പക്ഷികളുടെ വിസര്‍ജ്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ക്കാണു പരിഹാരമാകുന്നത്. ഈ രണ്ടു മാവുകളുടെയും ശിഖരങ്ങള്‍ കോതിക്കളഞ്ഞു പക്ഷികള്‍ക്കു കൂടുകൂട്ടാന്‍ കഴിയാത്ത വിധം വലയിടാനാണു നഗരസഭ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രിയില്‍ മരങ്ങളുടെ ശിഖരങ്ങള്‍ വെട്ടിമാറ്റിത്തുടങ്ങി. ഇതു പൂര്‍ത്തി ആയാലുടന്‍ വല കെട്ടുന്ന പ്രവൃത്തി തുടങ്ങും.

പക്ഷിശല്യം ജനങ്ങളെ ഏറെ വര്‍ഷങ്ങളായി കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി പോകുന്ന യാത്രക്കാരുടെ മേല്‍ പക്ഷികള്‍ വിസര്‍ജ്യം കൊണ്ട് അഭിഷേകം നടത്തുന്നതു പതിവായിരുന്നു. കാഷ്ടം വീണ് അത്യാവശ്യ യാത്രകള്‍ മുടങ്ങുന്നതോടൊപ്പം പലവിധ ത്വഗ്‌രോഗങ്ങളും ഉണ്ടാകുന്ന സംഭവങ്ങളും പതിവായിരുന്നു. മരത്തിലെ കൂടുകളില്‍ നിന്നു താഴെ വീഴുന്ന പക്ഷിക്കുഞ്ഞുങ്ങള്‍ ചത്തഴുകുന്നതും പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കിയിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാരും വര്‍ഷങ്ങളായി പല അധികാരികള്‍ക്കും മുന്നിലെത്തി. ഇതോടെ ജനങ്ങള്‍ക്കു ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനവുമെടുത്തതാണ്. എന്നാല്‍ ചില പക്ഷിസ്‌നേഹികള്‍ ഇതിനെതിരെ രംഗത്തെത്തിയതോടെ ഈ നീക്കം ഉപേക്ഷിച്ചു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പും സമരങ്ങളും ശക്തമായതോടെ മരത്തിന്റെ ശിഖരങ്ങള്‍ വെട്ടി പക്ഷികള്‍ കൂടുകൂട്ടാത്ത വിധത്തില്‍ വലകെട്ടാന്‍ തീരുമാനം എടുക്കുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി

0
പൂനെ: കൊറിയര്‍ ഡെലിവറിക്കെന്ന വ്യാജേന വീട്ടിലെത്തിയ ആള്‍ 25-കാരിയെ പീഡിപ്പിച്ചതായി പരാതി....

ക​ല​ഞ്ഞൂ​ർ ഗ​വ. എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ല​ഹ​രി വി​രു​ദ്ധ പാ​വ​നാ​ട​കം ന​ട​ത്തി

0
ക​ല​ഞ്ഞൂ​ർ : മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മും...

നായ മാന്തിയത് ചികിത്സിച്ചില്ല ; ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികൻ മരിച്ചു

0
ആലപ്പുഴ : ആലപ്പുഴ തിരുവൻവണ്ടൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ പേ വിഷബാധ...

സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസി

0
തിരുവനന്തപുരം :  സംസ്ഥാന സർക്കാരിന്റെ ആരോഗ്യകിരണം പദ്ധതി നിർത്തലാക്കിയെന്ന വാർത്ത വ്യാജമെന്ന്...