രാത്രി വീട്ടില്‍ കയറി നടിയെ പീഡിപ്പിച്ച് പണവും സ്വര്‍ണവും കവര്‍ന്നു ; സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി നടിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും കവര്‍ച്ച നടത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മധുരവോയല്‍ സ്വദേശി സെല്‍വകുമാര്‍ (21), രാമപുരം സ്വദേശി കണ്ണദാസന്‍ (37) എന്നിവരാണ് അറസ്റ്റിലായത്. വല്‍സരവാക്കത്ത് തനിച്ചുതാമസിക്കുന്ന 38 കാരിയായ നടിക്കു നേരെയാണ് അതിക്രമമുണ്ടായത്. ഒട്ടേറെസിനിമകളില്‍ സഹനടിയായി അഭിനയിച്ച ഇവരുടെ വീട്ടില്‍ വനിതാദിനത്തില്‍ രാത്രിപത്തരയോടെയാണ് രണ്ടുപേര്‍ അതിക്രമിച്ചുകയറിയത്. കത്തിചൂണ്ടി ഭീഷണിപ്പെടുത്തി 50,000 രൂപയും ഒന്നരപ്പവന്റെ സ്വര്‍ണമാലയും കവര്‍ന്നസംഘം നടിയെ ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്തു.

സംഭവത്തെക്കുറിച്ച്‌ നടി വല്‍സരവാക്കം പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ക്കെതിരേ അഞ്ചോളം വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് അറയിച്ചു. ഇവരില്‍നിന്ന് സ്വര്‍ണവും മൂന്ന് ഫോണും രണ്ട് ഇരുചക്രവാഹനങ്ങളും പോലിസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...