Monday, April 21, 2025 6:26 am

കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണം ; ഭര്‍ത്താവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : വയനാട് നൂല്‍പ്പഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ വൃദ്ധയുടെ മരണത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പോസ്റ്റ് മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞതോടെയാണ് ഭര്‍ത്താവ് ​ഗോപിയെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 19നാണ് പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ ചക്കി (65) അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ചത്.

കാട്ടാന ശല്യം പ്രതിരോധിക്കാന്‍ നിര്‍മിച്ച കിടങ്ങില്‍ വീണ് പരുക്കേറ്റാണ് ചക്കി മരിച്ചതെന്നാണ് ​ഗോപി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. തിടുക്കത്തില്‍ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി രം​ഗത്തെത്തി.

തുടര്‍ന്ന് ചക്കിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി. ശാസ്ത്രീയ പരിശോധനയില്‍ ചക്കി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി. ചക്കിയുടെ തലയ്ക്കും കൈയ്ക്കും ക്ഷതമേറ്റ പാടുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ ചക്കിയെ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ​ഗോപി പോലീസിനോട് സമ്മതിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് മഞ്ഞപ്പട സൂപ്പർ കപ്പ് ക്വാർട്ടറിൽ

0
ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം...

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...