Thursday, April 25, 2024 2:28 pm

കനത്തമഴ:അണക്കെട്ടുകളെല്ലാം സംഭരണശേഷിയുടെ 86.74 ശതമാനം എത്തിയതായി തമിഴ്‌നാട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളെല്ലാം സംഭരണശേഷിയുടെ 86.74 ശതമാനം എത്തിയതായി തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ഡാമുകളെല്ലാം സംഭരണശേഷിയുടെ പരമാവധിയിലേക്കെത്തിയത്. സംസ്ഥാനത്തെ 90 ഡാമുകളും സംഭരണശേഷിയുടെ 90 ശതമാനത്തിനടുത്ത് എത്തിയതായായാണ് ജലവിഭവ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

മേട്ടൂര്‍, വീരാനാം, ഗുണ്ടൂര്‍ തുടങ്ങി 10 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞ നിലയിലാണ്. വൃഷ്ടിപ്രദേശത്തെ കനത്തമഴയും കാവേരി നദിയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ധിച്ചതുമാണ് ഈ അണക്കെട്ടുകള്‍ നിറയാനിടയാക്കിയത്. ഇതേത്തുടര്‍ന്ന് ഈ ഡാമുകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. ശേഷിക്കുന്ന അണക്കെട്ടുകളെല്ലാം 70 മുതല്‍ 90 ശതമാനം വരെ വെള്ളം നിറഞ്ഞിരിക്കുകയാണ്.

ജലവിഭവ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 224.297 tmcft ( ആയിരം ദശലക്ഷം ക്യൂബിക് അടി) ആണ് ആകെ അണക്കെട്ടുകളുടെ കപ്പാസിറ്റി. ഇതില്‍ 194.55 tmcft ഇപ്പോള്‍ തന്നെ നിറഞ്ഞിരിക്കുകയാണ്. കര്‍ണാടകയുമായുള്ള ജലക്കരാര്‍ അനുസരിച്ച്‌ സ്വീകരിക്കേണ്ട വെള്ളത്തിന്റെ അളവിന്റെ മൂന്നിരട്ടിയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്വീകരിച്ചതെന്നും തമിഴ്‌നാട് ജലവിഭവ വകുപ്പ് അറിയിച്ചു.

മേട്ടൂര്‍ അടക്കമുള്ള അണക്കെട്ടുകള്‍ തുറന്നതോടെ സേലം, ഈറോഡ് തുടങ്ങിയ ജില്ലകളിലെ താഴ്ന്ന പ്രദേശളില്‍ വെള്ളം കയറി. ഇവിടുത്തെ ജനങ്ങളെ ദുരിതാസ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. നാമക്കല്‍, തിരുച്ചി, കാരൂര്‍, തഞ്ചാവൂര്‍ ജില്ലകളിലും കനത്ത മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് രൂക്ഷമായി. കൊള്ളിഡാം നിറഞ്ഞതിനെത്തുടര്‍ന്ന് തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാറമ്പുഴ കൂട്ടക്കൊലപാതകം ; പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഒഴിവാക്കി

0
കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസിൽ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി...

കൈസര്‍ഗഞ്ജില്‍ സ്ഥാനാര്‍ഥിത്വം തള്ളാതെ ബ്രിജ്ഭൂഷണ്‍

0
ലക്‌നൗ : കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി...

ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ആവശ്യപ്പെട്ട്...

0
തിരുവനന്തപുരം : രാഷ്ട്രീയ ലക്ഷ്യത്തോടെ കേരള സന്ദര്‍ശനത്തിനെത്തിയ ഡൽഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കെതിരെ...

ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തു

0
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം...