കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു ; പുഴയിലേക്ക് വീണ യുവതി ഒഴുകിയത്തിെയത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ചെറുതോണിയില്‍ യുവതി ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട 70 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തെ തുടര്‍ന്ന് പുഴയിലേക്ക് വീണ യുവതി ഒഴുകിയത്തിെയത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം. ചെറുതോണി സ്വദേശി അനു മഹേശ്വരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് പിടിച്ച്‌ കയറ്റിയത് ഒരു പുല്‍ക്കൊടിയാണ്.

മരിയപുരത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 7.30നാണ് അപകടം നടന്നത്. തങ്കമണിയില്‍നിന്ന് ചെറുതോണി ഭാഗത്തേക്ക് വന്ന ചെറുതോണി സ്വദേശിനി വാഴവിളയില്‍ അനു മഹേശ്വരന്‍ ഓടിച്ചിരുന്ന കാര്‍ 70 മീറ്റര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതെ വെട്ടിച്ച കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറില്‍നിന്ന് ഒരുവിധത്തില്‍ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ്‌ അനു പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കില്‍പ്പെട്ട് നൂറ് മീറ്ററോളം ദൂരത്തേക്ക് പോയ അനു തോട്ടില്‍ നിന്നിരുന്ന പുല്ലില്‍ പിടിച്ച്‌ കരയ്ക്ക് കയറുകയായിരുന്നു. കയറിചെന്നതാകട്ടെ മരിയപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നില്‍. തുടര്‍ന്ന് പ്രദേശവാസികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ പി.എച്ച്‌.എസി.യിലും തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലും എത്തിച്ച്‌ ചികിത്സ നല്‍കി. തൃശൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...