പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ മകനെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തു. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ് (33), അച്ഛന്‍ മോഹനന്‍ (65) എന്നിവരെയാണ് നെയ്യാര്‍ഡാം പോലീസ് അറസ്റ്റു ചെയ്തത്. മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു. നെയ്യാര്‍ഡാം ഇന്‍സ്‌പെക്ടര്‍ എസ്.ബിജോയ്, എ.എസ്.ഐ ഷാജിത്ത്, സി.പി.ഒ മാരായ മഹേഷ്, ബിനു, മിഥിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കാട്ടാക്കട കോടതി റിമാന്‍ഡു ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...