Friday, April 26, 2024 5:20 am

മണിചെയിന്‍ മാതൃകയില്‍ 50 കോടി തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ആറന്മുള : 50 കോടിയോളം രൂപ മണിചെയിന്‍ മാതൃകയില്‍ തട്ടിയ അന്തര്‍ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും കോടികള്‍ തട്ടിയ തട്ടിപ്പു സംഘത്തിലെ പത്തനംതിട്ട ആറന്മുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണനെ (29) ആണ് പ്രത്യേക അന്വേഷണ സംഘം ആറന്മുളയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തത്. ബയോടക്നോളജിയില്‍ ബിരുദധാരിയായ ഇയാള്‍ എറണാംകുളത്ത് വെബ് ഡിസൈനിംഗും സോഫ്റ്റ് വെയര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. കൂടാതെ പത്തനം തിട്ടയില്‍ ലക്ഷങ്ങള്‍ വിലവരുന്ന വളര്‍ത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്.

പിടിയിലായ തട്ടിപ്പു സംഘത്തലവന്‍ രതീഷ് ചന്ദ്രയുമായി ഇയാള്‍ക്ക് ബന്ധം ഉണ്ട്. പട്ടാമ്പിയില്‍ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ച്‌ നല്‍കിയത് ഇയാളാണ്. കോടികള്‍ തട്ടിയ ഈ കമ്പനിക്കു വേണ്ടിയും ഇയാളാണ് സോഫ്റ്റ് വെയര്‍ നിര്‍മ്മിച്ചു നല്‍കിയത്. കമ്പനിയില്‍ നിന്നും സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്തും 2 കോടിയോളം രൂപ ഇയാള്‍ തട്ടിയെടുത്തതായി പറയുന്നു.

കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയല്‍ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്റ്റോ കറന്‍സിയിലും നിക്ഷേപിച്ചതായി വിവരം ഉണ്ട്. 2020 ഒക്ടോബര്‍ 15 ന് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച്‌ ആര്‍ വണ്‍ ഇന്‍ഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേര്‍ന്ന് തുടങ്ങുന്നത്. മള്‍ട്ടി ലവല്‍ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് ഇവര്‍ വേഗം കൂട്ടി.

രതീഷ് ചന്ദ്രയും മീശ ബാബുവും ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകര്‍. കേരളത്തിലെ എല്ലാ ജില്ലകളിലും എക്സിക്യൂട്ടിവു മാരെ വന്‍ ശമ്പളത്തിന് നിയമിച്ചു.11250 രൂപ കമ്പനിയില്‍ അടച്ചു ചേരുന്ന ഒരാള്‍ക്ക് 6 മാസം കഴിഞ്ഞ് 2 വര്‍ഷത്തിനുള്ളില്‍ 10 തവണകളായി 2,70, 000 രൂപ ലഭിക്കും എന്നായിരുന്നു വാഗ്ദാനം. കൂടാതെ ആര്‍പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റഫറല്‍ കമ്മീഷനായി 20% വും ലഭിക്കും. ഒരാളെ ചേര്‍ത്താല്‍ 2000 രൂപ ഉടനടി അക്കൗണ്ടില്‍ എത്തും 100 പേരെ ചേര്‍ത്താല്‍ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വന്‍ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തില്‍ വീണത് ഗള്‍ഫില്‍ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടെ 35000 പേരാണ്.

പലര്‍ക്കും കമ്പനി പറഞ്ഞ ലാഭവും നിക്ഷേപിച്ച പണവും തിരികെ ലഭിക്കാതായതോടെ തട്ടിപ്പ് മനസിലായി തുടങ്ങി. പലരും പരാതിയുമായി പോലീസിനെ സമീപിച്ചു. പോലീസ് സൈബര്‍ ഡോമിന്റ പേരില്‍ വ്യാജ ബ്രൗഷറുകള്‍ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളില്‍ സ്പോണ്‍സേര്‍ഡ് ലേഖനങ്ങള്‍ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികള്‍ തട്ടിപ്പു നടത്തി വന്നത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങള്‍ വാങ്ങുന്നതിനും ഫ്ലാറ്റുള്‍പ്പെടെ സ്ഥലങ്ങള്‍ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവിധ സ്റ്റേഷനുകളില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളായ രതീഷ് ചന്ദ്ര, ബാബു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്റില്‍ കഴിഞ്ഞ് വരികയാണ്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷ്റഫിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്പക്ടര്‍ മനോജ് പ്രത്യേക സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീര്‍, രതീഷ് ഒളരിയന്‍, സബീഷ്, സുബ്രഹ്മണ്യന്‍, പ്രശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തി വരുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...