ആദിവാസി യുവാവിനെ കൊന്നത് സഹോദരന്‍ ; മറ്റൊരു കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെ

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : പടിയൂർ ചവിട്ടുപാറ പാലയാട് കോളനിയിൽ ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട മഹേഷി (37)ന്റെ സഹോദരൻ വിനു (35) വിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. പാലയാട് കോളനിക്ക് സമീപത്താണ് മഹേഷിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. മഹേഷ് മണിക്കൂറുകളോളം ഇവിടെ കിടന്നെങ്കിലും കൂടെയുണ്ടായിരുന്നവർ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

ഇരിക്കൂർ പോലീസ് സ്ഥലത്തെത്തിയാണ് മണിക്കൂറുകൾക്കുശേഷം മഹേഷിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അടുത്തദിവസം ഇയാൾ മരിക്കുകയുംചെയ്തു. വയറിന് ചവിട്ടേറ്റതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണകരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

സംഭവസമയത്ത് സഹോദരൻ വിനുവും മഹേഷിനൊപ്പം ഉണ്ടായിരുന്നു. ഒളിൽ പോയ വിനുവിനെ സ്റ്റേഷൻ ഓഫീസർ എം.വി ഷിജു, എ.എസ്.ഐ കെ.മുസ്തഫ, സി.പി.ഒ കെ.ഷംസാദ് എന്നിവർ ഇരിട്ടിയിൽവെച്ചാണ് പിടികൂടിയത്. മറ്റൊരു കൊലക്കേസിൽ ശിക്ഷകഴിഞ്ഞ് അടുത്തിടെയാണ് വിനു പുറത്തിറങ്ങിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...

അഭിമന്യു വധക്കേസ് ; നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് ഹൈക്കോടതി

0
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍...