വയനാട് : നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് കുടുംബം. പ്രതിക്ക് ജാമ്യം കിട്ടിയത് പോലീസ് ഒത്താശയോടെയെന്ന് കുടുംബം ആരോപിച്ചു. പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ മാത്രമെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ പറഞ്ഞു. പോലീസ് മൊഴി രേഖപ്പെടുത്താന്‍ എത്തിയത് യൂണിഫോമിലാണ്. ബാലാവകാശ ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ആക്ഷേപം. കേസ് ഒതുക്കികളയന്‍ ശ്രമമെന്നും കുടുംബം ആരോപിച്ചു. നെയ്ക്കുപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ക്കാണ് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റത്. ആറും ഏഴും വയസ്സുള്ള മൂന്നു കുട്ടികളെയാണ് മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത്. മാനന്തവാടി എസ്‌എംഎസ് ഡിവൈഎസ്പിയ്ക്ക് ആണ് അന്വേഷണ ചുമതല.
നടവയലില്‍ ആദിവാസി കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതിക്ക് ജാമ്യം കിട്ടിയത് പോലീസ് ഒത്താശയോടെയെന്ന് കുടുംബം
RECENT NEWS
Advertisment