ബൈക്കിലെത്തിയ സംഘത്തിന്‍റെ മർദ്ദനമേറ്റ് വിമൽകുമാർ മരിക്കാനിടയായ സംഭവം ; പ്രതികരിച്ച്  മകൻ രോഹിൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബൈക്കിലെത്തിയ സംഘത്തിന്‍റെ മര്‍ദനമേറ്റ് ആലുവ ആലങ്ങാട് നേരിക്കോഡ് സ്വദേശി വിമൽകുമാർ മരിക്കാനിടയായ സംഭവത്തിൽ വിശദീകരണവുമായി മകൻ രോഹിൻ. ഇന്നലെ രാത്രിയോടെയാണ് സംഭവം. രോഹിന്‍റെ വാക്കുകള്‍ ഇങ്ങനെ ; അക്രമി സംഘം ഒരു കാര്യവുമില്ലാതെ ബഹളമുണ്ടാക്കുകയും എന്‍റെ കോളറിൽ കയറിപ്പിടിക്കുകയും ചെയ്തു. ഒച്ച കേട്ട് അച്ഛനും അമ്മയും ഇറങ്ങിവന്നു. തടയാനെത്തിയ അച്ഛന് നേരെയായിരുന്നു പിന്നീട് കയ്യേറ്റം.

അച്ഛന്‍റെ  നെഞ്ചിൽ ആഞ്ഞ് തള്ളുകയും മർദ്ദിക്കുകയും ചെയ്തു. പുറമടിച്ചുള്ള വീഴ്ചയിൽ അച്ഛന് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുന്ന വഴിയിൽ തന്നെ അച്ഛൻ മരിച്ചിരുന്നു. അതേസമയം പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആലങ്ങാട് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...

ഗൂഗിളിൽ ഒരു സ്റ്റാർ റേറ്റിംഗ് നൽകി; വ്യാജ അവലോകനമെന്നാരോപിച്ച് യുവതിക്കെതിരെ കോടതിയെ സമീപിച്ച് കമ്പനി

0
വാഷിങ്ടൺ: ഓൺലൈനായി സ്ഥാപനത്തിന് മോശം റിവ്യൂ നൽകിയതിന് ഉപഭോക്താവിനെതിരെ നിയമനടപടിയുമായി കമ്പനി...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും ചർച്ച ചെയ്ത് രാഹുൽ ഗാന്ധി; ‘ഛാത്രോം കി ഗൂഞ്ച്’...

0
പൂനെ: രാഹുല്‍ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് പരിപാടിയുടെ നാലാം ഘട്ടം...