തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശ്ശൂരിൽ കൊറിയർ വഴി കഞ്ചാവും എംഡിഎംഎയും വിൽപ്പന നടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു, അസം സ്വദേശി പ്രജ്വൽ എന്നിവരാണ് അറസ്റ്റിലായത്. വാട്സ്ആപ്പിലൂടെ ഓർഡർ സ്വീകരിച്ച് കൊറിയർ വഴി ലഹരിവസ്തുക്കൾ അയച്ച് നൽകിയായിരുന്നു വിൽപ്പന. തൃശ്ശൂർ നഗര മധ്യത്തിൽ തന്നെയുള്ള പ്രോട്ടീൻ മോൾ എന്ന സ്ഥാപനത്തിന്റെ ഉടമയും ജിം ട്രെയിനറുമാണ് പിടിയിലായ വിഷ്ണു. പടിഞ്ഞാറെ കോട്ടയിലെ ഈ സ്ഥാപനത്തിലേക്ക് ലഹരി തേടി വിദ്യാർഥികൾ ഉൾപ്പെടെ എത്തുന്നത് പതിവായിരുന്നു. ഒപ്പം കൊറിയർ വഴിയും വില്പന. വാട്ട്സ്ആപ്പ് വഴിയാണ് ഓർഡറുകൾ സ്വീകരിച്ചത്. ആവശ്യക്കാർ നൽകുന്ന മേൽവിലാസത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവും എംടിഎംഎയും ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകും. കേരളത്തിലെ വിവിധയിടങ്ങളിലെ ഹോസ്റ്റലുകളിലേക്കാണ് പ്രധാനമായി ഇയാൾ ലഹരി അയച്ചിരുന്നത്. വെസ്റ്റേൺ ടെക്സ്റ്റൈൽസ് എന്ന പേരിൽ തുണികൾ ആണെന്ന വ്യാജനേയായിരുന്നു ലഹരി കടത്ത്.

ഇന്ന് കിഴക്കേ കോട്ടയിലെ കൊറിയർ സ്ഥാപനം വഴി അരക്കിലോ ഹൈബ്രിഡ് കഞ്ചാവും അഞ്ച് എംഡി എം എ ഗുളികകളും തമ്പാനൂരിലെ ഹോസ്റ്റലിലേക്ക് അയക്കുന്നതിനിടയാണ് വിഷ്ണുവും കൂട്ടാളിയായ അസം സ്വദേശി പ്രജുവലും പിടിയിലാകുന്നത്. മുൻപ് നാലു തവണ ലഹരി വില്പനയ്ക്ക് വിഷ്ണു അറസ്റ്റിൽ ആയിട്ടുണ്ട്. സ്ഥിരമായി ലഹരി മരുന്നു കേസുകളിൽ ഉൾപ്പെടുന്നവരെ കരുതൽ തടങ്കലിൽ അടയ്ക്കാനുള്ള പിറ്റ് ആക്ട് ഇയാൾക്കെതിരെ ചുമത്താൻ ഉള്ള ഒരുക്കത്തിലാണ് പോലീസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...