അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ കളളന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതികാരം ചെയ്യാന്‍ അതേ സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തിയ കളളന്‍ പിടിയില്‍. ആലപ്പുഴയിലെ സ്ഥിരം മോഷ്ടാവാണ് സുമേഷ് സുശീലനാണ് വീണ്ടും പോലീസിന്‍റെ പിടിയിലായത്. ചെറുതും വലുതുമായ മുപ്പതിലേറെ മോഷണ കേസുകളില്‍ പ്രതിയാണ് സുമേഷ് സുശീലന്‍. ആറു മാസം മുമ്പാണ് ഒരു മോഷണ കേസില്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സുമേഷിനെ പിടികൂടിയത്. തന്നെ കളളക്കേസില്‍ പോലീസ് കുടുക്കിയെന്നായിരുന്നു അന്ന് സുമേഷിന്‍റെ വാദം. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ നോര്‍ത്ത് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും മോഷണം നടത്തുമെന്നും സുമേഷ് പോലീസിനെ വെല്ലുവിളിച്ചിരുന്നു. പഴയ കേസില്‍ ജാമ്യം നേടി രണ്ടാം ദിവസം സുമേഷ് തന്‍റെ പ്രതിജ്ഞ നടപ്പാക്കി. നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തുമ്പോളിയിലെ ഒരു ക്ഷേത്രത്തില്‍ കാണിക്കവഞ്ചി കുത്തിത്തുറന്നു.

പോലീസിന് തലവേദനയുണ്ടാക്കാന്‍ മോഷണം നടത്തിയ സുമേഷിനെ സിസിടിവി ചതിച്ചു. മോഷണ ദൃശ്യങ്ങള്‍ കണ്ട പോലീസിന് കളളനെ തിരിച്ചറിയാന്‍ പ്രയാസമുണ്ടായില്ല. മിനിട്ടു വെച്ച് പോലീസ് സുമേഷിനെ തൂക്കി. സുമേഷങ്ങനെ വീണ്ടും ജയിലിലായി. ഇനി ഈ കേസിന് പ്രതികാരം ചെയ്യാന്‍ സുമേഷിറങ്ങുമോ എന്ന ഉദ്വേഗം ആലപ്പുഴ നോര്‍ത്ത് പോലീസിനുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...