മര്യാദകേടാണ് കോൺഗ്രസ്സേ, ഇത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂ ; പ്രധാന്റെ രാജിയിലെ ക്രെഡിറ്റ് പോസ്റ്ററിനെതിരെ ഹരീഷ് വാസുദേവൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കും സിജെപിയുടെ പ്രക്ഷോഭ വിജയത്തിനും പിന്നാലെ, കോൺഗ്രസ് പുറത്തിറക്കിയ ഗ്രാഫിക് കാർഡിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ ഹരീഷ് വാസുദേവൻ. എവരി എംപയർ ഫാൾസ് ഇവൻച്വലി, ഇങ്ങനെ ഒന്ന് തുനിഞ്ഞിറങ്ങിയാൽ മുട്ടുമടക്കാതെ പിന്നെ എങ്ങനെ എന്ന പോസ്റ്ററുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ സമരത്തിന് നേതൃത്വം നൽകിയ സിജെപിയെക്കുറിച്ച് പരാമർശിക്കാതിരുന്നത് മര്യാദകേടാണെന്ന് ഹരീഷ് വാസുദേവൻ വിമർശിച്ചു. സിജെപിയുടെ നിർണായക റോൾ ഒരു വാക്കുകൊണ്ടുപോലും അംഗീകരിക്കാത്തത് രാഹുൽ ഗാന്ധിയുടെ വില കുറയ്ക്കുകയേ ഉള്ളൂവെന്ന് അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു.

പ്രതിപക്ഷ നിരയ്ക്ക് പോലും യുവാക്കളെ ഇളക്കാൻ കഴിയാതിരുന്ന വിഷയം രാജ്യത്തെക്കൊണ്ട് ഏറ്റെടുപ്പിക്കുകയും, ലക്ഷക്കണക്കിന് യുവാക്കളെ ഡൽഹിയിൽ അണിനിരത്തി സർക്കാരിനെ മുട്ടുമടക്കിക്കുകയും ചെയ്തത് സിജെപിയാണ്. അവഗണിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും സമരത്തെ പിന്തുണച്ചതെന്നും, കോൺഗ്രസിനെക്കാൾ യുവാക്കളെ സ്വാധീനിക്കാൻ അഭിജിത്ത് ദീപ്കേയ്ക്കും കൂട്ടർക്കും കഴിഞ്ഞുവെന്നത് വ്യക്തമാണെന്നും അദ്ദേഹം കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...