Thursday, July 3, 2025 2:42 am

അമ്മയ്ക്ക് ചെലവിന് നല്‍കാത്ത മകന് ഒരു മാസത്തെ തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

ഒറ്റപ്പാലം: അമ്മക്ക് ചെലവിന് നല്‍കാത്ത മകനെ ഒരു മാസത്തെ തടവ് ശിക്ഷക്ക് വിധിച്ച്‌ ഒറ്റപ്പാലം മെയിന്റനന്‍സ് ട്രിബ്യൂണല്‍. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അര്‍ജുന്‍ പാണ്ഡ്യന്റേതാണ് വിധി. മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമപ്രകാരമാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ചുഡുവാലത്തൂര്‍ സ്വദേശിയായ 57-കാരനെ അറസ്റ്റുചെയ്തു.

2019 ജൂലായ് ഏഴിനാണ്75 വയസുകാരി പരാതിയുമായി ട്രിബ്യൂണലിനെ സമീപിച്ചത്. തുടര്‍ന്ന് മൂത്തമകനോട് മാസത്തില്‍ 4,000 രൂപയും മറ്റു രണ്ട് മക്കളോട് 3,000 രൂപവീതവും അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്കോ മണിയോര്‍ഡറായോ അയയ്ക്കാന്‍ കഴിഞ്ഞ സെപ്റ്റംബര്‍ 23-ന് ഉത്തരവിട്ടിരുന്നു.

ഇത് പാലിക്കാന്‍ മൂത്തമകന്‍ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന 2007-ലെ നിയമത്തിലെ അഞ്ച് (എട്ട്) വകുപ്പുപ്രകാരം അറസ്റ്റ് ചെയ്ത് തടവിലാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുകൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ ഉത്തരവിട്ടത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...

ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ഡോക്ടര്‍മാരെ നിയമിക്കുന്നു

0
ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍ കാഷ്വാലിറ്റി /മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍...

മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു

0
ഹരിപ്പാട്: മൊബൈൽ ഫോണ്‍ കടയിൽ ഉണ്ടായ മോഷണത്തിൽ പണവും സാധനങ്ങളും നഷ്ടപ്പെട്ടു....