എട്ട് മാസം ഗർഭിണിയായ പശുവിനെ തൂക്കി കൊന്ന് സാമുഹിക വിരുദ്ധരുടെ കണ്ണില്ലാത്ത ക്രൂരത . സംഭവം റാന്നിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : ഗർഭിണിയായ പൂച്ചയെ കെട്ടി തൂക്കി ആ ദൃശ്യങ്ങൾ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പച്ചതും , സ്വന്തം വളർത്തുനായയെ ഉടമസ്ഥൻ ഓടുന്ന കാറിൻ്റെ പുറകിൽ കെട്ടിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതുമായ കേട്ടുകേഴ് വി യില്ലാത്ത ക്രൂരതകളുടെ ഞെട്ടലിൽ നിന്ന്   കേരളീയർ മുക്തരാകുന്നതിന് മുൻപ് തന്നെ മറ്റൊരു ക്രൂരതയുടെ വാർത്തയാണ് റാന്നിയിൽ നിന്ന് പുറത്തു വരുന്നത് .

റാന്നി പൊന്നമ്പാറയിൽ സുന്ദരേശന്‍റെ  എട്ട് മാസം ഗർഭിണിയായിരുന്ന പശുവിനെയാണ് കഴിഞ്ഞ രാത്രിയിൽ സാമുഹിക വിരുദ്ധർ മരത്തിനോട് ചേർത്ത് കഴുത്തിൽ കയർമുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് . കഴിഞ്ഞ ദിവസം ഈ പശു റബ്ബര്‍ ബോര്‍ഡിൻ്റെ തോട്ടത്തിൽ കയറിയെന്നാരോപിച്ച് വാച്ചര്‍ പശുവിനെ അഴിച്ച് ബി ഡിവിഷന്‍ ഓഫീസില്‍ എത്തിച്ചിരുന്നു.തുടർന്ന് റാന്നി പോലീസ്  രാത്രിയിലെത്തി പ്രശ്നം പരിഹരിച്ച് ഉടമയ്ക്ക് പശുവിനെ കൈമാറി . തുടർന്ന് വീട്ടിലെത്തിച്ച പരുവിനെ രാത്രിയില്‍ വീടിന് സമീപത്തെ  റബ്ബര്‍ മരത്തിലാണ്  കെട്ടിയിരുന്നത് .

രാവിലെ വീട്ടുകാർ വന്നു നോക്കുമ്പോഴാണ് പശുവിനെ കൊലപ്പെടുത്തിയ നിലയിൽ കാണുന്നത് . തുടർന്ന് റാന്നി പോലീസ് സ്ഥലത്തെത്തി ഉടമയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു . സ്ഥലത്ത് സാമുഹിക വിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് മുൻപും പരാതി ഉയർന്നിരുന്നു . ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...