സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു ; തമിഴ്‌നാട്ടിൽ ബിജെപി പ്രസിഡന്‍റ് അണ്ണാമലൈക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ബിജെപി പ്രസിഡന്‍റ് കെ അണ്ണാമലൈക്കെതിരെ കേസ് എടുത്ത് ധർമപുരി പോലീസ്. ധർമപുരിയിലെ കത്തോലിക്കാ പള്ളിയിൽ യുവാക്കളുമായി ഉണ്ടായ വാക്കേറ്റത്തിലാണ് കേസ്. സാമുദായിക സ്പർദ്ധ ഉണ്ടാക്കാൻ ശ്രമം അടക്കം വകുപ്പുകൾ ചുമത്തി. പാപ്പിരെടിപെട്ടിക്ക് സമീപം ബൊമ്മിടി സെന്റ് ലൂർദ് പള്ളിയിലുണ്ടായ വാക്കേറ്റത്തിലാണ് കേസ്. പള്ളിപ്പെട്ടി സ്വദേശി കാർത്തിക് എന്നയാൾ നൽകിയ പരാതിയിലാണ് നടപടി. എന്‍ മണ്‍ എന്‍ മക്കള്‍ റാലിക്കിടെ അണ്ണാമലൈ പള്ളിയിൽ കയറാൻ ശ്രമിച്ചപ്പോൾ യുവാക്കൾ എതിർക്കുകയായിരുന്നു.

മണിപ്പൂർ കലാപം ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ എതിർത്തത്.
പതിനായിരം പേരെ കൂട്ടി ധർണ നടത്തിയാൽ എന്ത് ചെയ്യുമെന്ന് അണ്ണാമലൈ തിരിച്ചുചോദിച്ചു. തുടര്‍ന്ന് പോലീസ് ഇടപെട്ടാണ് യുവാക്കളെ മാറ്റിയത് . അതിനുശേഷം അണ്ണാമലൈ പള്ളിക്കുള്ളിൽ കയറി പ്രാർത്ഥിച്ചു. 153 (A) , 504, 505(2) വകുപ്പുകൾ ചുമത്തിയാണ് അണ്ണാമലൈക്കെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...