കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അമര സ്വദേശി പുല്ലമ്പലവിൽ ബിബിൻ (23)ആണ് കഴിഞ്ഞ ദിവസം മംഗഫിലെ താമസിക്കുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. തൃക്കൊടിത്താനം പുല്ലമ്പലവിൽ ബിനുകുമാർ – മിനി ദമ്പതികളുടെ മകനാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ഫോറൻസിക് പരിശോധനക്കായി കൊണ്ടു പോയി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ.മാഗ്നറ്റ് ടീമിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി യുവാവ് കുവൈത്തിൽ മരിച്ച നിലയില്‍
RECENT NEWS
Advertisment