തൃക്കൊടിത്താനം : തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ മഹോത്സവം ഇന്ന് കൊടിയേറും. ഡിസംബർ 7ന് പുലർച്ചെ 5ന് ദീപ. ഇന്ന് വൈകിട്ട് 6.30ന് സ്‌പെഷ്യൽ പഞ്ചവാദ്യം, രാത്രി 8നും 8.30നും മദ്ധ്യേ കിഴക്കും പടിഞ്ഞാറും നടകളിൽ കൊടിയേറ്റ്. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.
8.30ന് നൃത്തനൃത്യങ്ങൾ. 29ന് വൈകിട്ട് 7.30ന് സന്ദ്രാനന്ദലയം. 30ന് വൈകിട്ട് 7 മുതൽ ശ്രുതിനിലയ സംഗമം 2022. മൃദംഗ അരങ്ങേറ്റം. 1ന് വൈകിട്ട് 7.30 മുതൽ മേജർ സെറ്റ് കഥകളി. 2ന് വൈകിട്ട് 5.30ന് കിഴക്കോട്ടെഴുന്നള്ളിപ്പ്, രാത്രി 9.30ന് കൈമണി ഉഴിച്ചിൽ. 3ന് വൈകിട്ട് 5.45 മുതൽ കൊട്ടിപ്പാടി സേവ, രാത്രി 9 മുതൽ ശലഭോത്സവം, പുറപ്പാട് എഴുന്നള്ളിപ്പ്.
4ന് വൈകിട്ട് 4ന് പാഠകം, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 9 മുതൽ ആനന്ദനടനം, പുറപ്പാട് എഴുന്നള്ളിപ്പ്. 5ന് രാവിലെ 9.30ന് ദ്വാദശിപൂജ. വൈകിട്ട് 4.30ന് ചാക്യാർകൂത്ത്, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 9.45 മുതൽ നൃത്തനൃത്യങ്ങൾ. ഡിസംബർ 6ന് വൈകിട്ട് 4ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4.30ന് ശരകൂടം എഴുന്നള്ളിപ്പ്, 5.15ന് ലക്ഷ ദീപം, 5.30ന് കൊട്ടിപ്പാടി സേവ, രാത്രി 10 മുതൽ സംഗീതസദസ്, 11ന് പുറപ്പാട് എഴുന്നള്ളിപ്പ്, വടക്കോട്ട് എഴുന്നള്ളിപ്പ്, 12.30മുതൽ തൃശൂല ശങ്കരി. 7ന് പുലർച്ചെ 5ന് മഹാദീപ. രാവിലെ 10ന് ആറാട്ട്.