Sunday, May 19, 2024 2:42 am

കോടമഞ്ഞിൻ താഴ്‌വരയിൽ ഒന്ന് കറങ്ങി വരാം ; വയനാടൻ കാഴ്ചകൾ കാണാം

For full experience, Download our mobile application:
Get it on Google Play

ഈ ശൈത്യകാലത്ത് വയനാട് ഒന്ന് കറങ്ങിയില്ലെങ്കിൽ പിന്നെ എവിടെ പോയിട്ട് എന്ത് കാര്യം ? താമരശേരി ചുരം കയറുന്നത് മുതൽ സഞ്ചാരികളെ കാത്തിരിക്കുന്നത് പുതുമ നിറഞ്ഞ കാഴ്ചകളാണ്. നൂൽമഴയും കോടമഞ്ഞുമെല്ലാമായി വയനാട് നിങ്ങളെ അതിശയിപ്പിച്ചുകൊണ്ടേയിരിക്കും.
ചെമ്പ്രമുടി
സാഹസിക സഞ്ചാരികളാണോ എങ്കിൽ തീർച്ചയായും ചെമ്പ്ര നിങ്ങളെ അത്ഭുതപ്പെടുത്തും. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര സ്ഥിതി ചെയ്യുന്നത്.ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവുമെല്ലാം ഇവിടുത്തെ മനോഹര കാഴ്ചകളാണ്.അപൂർവ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും കേന്ദ്രം കൂടിയാണ് ചെമ്പ്ര.
എടക്കൽ ഗുഹ
സുൽത്താൻ ബത്തേരിയിൽനിന്നും പത്തു കിലോമീറ്റർ അകലെയാണ് എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. വലിയ പാറ രണ്ടായി പിളർന്നുണ്ടായ ഗുഹകളാണിവ. അമ്പുകുത്തി മലയിലൂടെ 45 മിനിറ്റ് നടന്നാണ് ഇവിടേക്ക് എത്തേണ്ടത്.
സൂചിപ്പാറ വെള്ളച്ചാട്ടം
മേപ്പാടിക്ക് സമീപമാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മൂന്ന് തട്ടുകളിലായി 300 അടി മുകളിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. രാവിലെ എട്ട് മണി മുതലാണ് ഇവിടേക്ക് പ്രവേശനം.
പൂക്കോട് തടാകം
വയനാട്ടിൽ ഏത് സമയത്തും ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പൂക്കോട് തടാകം. കൽപ്പറ്റയിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് പൂക്കോട് തടാകം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ സുന്ദരമായ വനത്തിന് നടു‌വിലായി ഏകദേശം 13 കിലോ മീറ്ററോളം പരന്ന് കിടക്കുന്നതാണ് തടാകം. പൂക്കോട് തടാകത്തിൽ സഞ്ചാരികൾക്ക് ബോട്ടിംഗ് നടത്താനും സൗകര്യം ഉണ്ട്.
മീൻമുട്ടി വെള്ളച്ചാട്ടം
കൽപ്പറ്റയിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള മീൻമുട്ടിയാണ് വയനാട്ടിലെ മറ്റൊരു പ്രധാന ആകർഷണം. മൂന്ന് തട്ടുകളുള്ള വെള്ളച്ചാട്ടം 300 മീറ്റർ ഉയരത്തിൽ നിന്നാണ് താഴേക്ക് പതിക്കുന്നത്. വെള്ളച്ചാട്ടത്തിലെ ത്താൻ വനത്തിലൂടെ 2 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ട്.
ബാണാസുരസാഗർ
വയനാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവരെങ്കിൽ ചെങ്കുത്തായ ഈ മലനിരകൾ ഒരിക്കലെങ്കിലും കയറിയിരിക്കണം. ബാണാസുര ഡാമും ഇവിടെയെത്തുന്ന യാത്രികർ സന്ദർശിക്കാറുണ്ട്. മണ്ണുകൊണ്ടുള്ള അണക്കെട്ടാണ് ബനസുര സാഗർ. മനോഹരമായ കാഴ്ചകളും ബോട്ടിംഗ് ട്രിപ്പുകളും ഇവിടെയുണ്ട്.
കുറുവ ദ്വീപ്
കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. 950 ഏക്കറോളം വിസ്തൃതിയിലാണ് ഈ ദ്വീപ് ചിതറിക്കിടക്കുന്നത്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളിൽ കയറി ഇവിടം ആസ്വദിക്കാം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആധാർ വെച്ച് കളിക്കല്ലേ.. കാര്യം ഗുരുതരമാണ് ; ഒരു ലക്ഷം രൂപ വരെ പിഴയോ...

0
ആധാർ ഇന്ന് വളരെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ഇന്ത്യയിൽ. വിവിധ സേവനങ്ങൾ...

ഭാര്യയ്ക്കും ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകിയില്ല ; ഭർത്താവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവ്

0
ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച...

യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ തോന്നാറുണ്ടോ? പരിഹാരവുമായി ഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ

0
യാത്ര ചെയ്യുമ്പോൾ ഛർദ്ദിക്കാൻ (മോഷൻ സിക്ക്നെസ്) തോന്നിയിട്ടുണ്ടോ. അങ്ങനെയുള്ളവർക്കായി ഇതാ സന്തോഷവാർത്ത....