Saturday, April 12, 2025 6:11 pm

തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തി ജില്ലാഭരണകൂടം. പഴം, പച്ചക്കറി, പലവ്യഞ്ജന കടകള്‍ എന്നിവ രാവിലെ ഏഴ് മുതല്‍ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകള്‍ തുറക്കേണ്ടത്. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ കട അടപ്പിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. വീടിനടുത്തുള്ള കടകളില്‍ നിന്ന് തന്നെ സാധനം വാങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകള്‍ തുറക്കാനും തിരുവനന്തപുരം നഗരസഭ പദ്ധതിയിടുന്നുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച്‌ നിരവധി പേരാണ് തലസ്ഥാന നഗരത്തില്‍ കഴിയുന്നത്. ഇവര്‍ക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നത്.

സമ്പര്‍ക്കരോ​ഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കൂടുതല്‍ പരിശോധനകള്‍ നടത്താനും തീരുമാനമായിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയവ ഉള്ളവര്‍ക്കും, സാമൂഹ്യ സമ്പര്‍ക്കം കൂടുതലുള്ള വിഭാഗങ്ങള്‍ക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് തീവ്രബാധിത പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച 91കാരനായ ഭർത്താവിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

0
കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച 91കാരനായ പുത്തൻ കുരിശ് സ്വദേശിക്ക് ജാമ്യം അനുവദിച്ച്...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശൻ

0
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പിവി അൻവറിന്റെ പിന്തുണ യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ...

വെൽഫെയർ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു

0
പത്തനംതിട്ട: വെൽഫെയർ പാർട്ടി പത്തനംതിട്ട ജില്ലാ കമ്മറ്റി വിവാദമായ വഖ്ഫ് ഭേദഗതി...

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി 137 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍11) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍...