Saturday, July 5, 2025 8:35 pm

രോഗ ലക്ഷണം ഉള്ളവര്‍ വീട്ടില്‍ ; ഇല്ലാത്തവരെ കൂട്ടത്തോടെ പരിശോധനയക്കെത്തിച്ചു ; ഇത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കാനുള്ള മലപ്പുറം മോഡല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കാന്‍ കോവിഡ് ടെസ്റ്റില്‍ വിവിധ പഞ്ചായത്ത് പ്രതിനിധികള്‍ ഇടപെട്ട് തട്ടിപ്പ് നടത്തി. ഇതുസംബന്ധിച്ച്‌ പുഴക്കാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുല്‍സു ചക്കച്ചന്‍, പുഴക്കാട്ടിരി പഞ്ചായത്ത് മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ മൂസക്കുട്ടി മാസ്റ്റര്‍ എന്നിവര്‍ വാട്സ്‌ആപ്പിലൂടെ അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

പുഴക്കാട്ടിരി ആശുപത്രിയും പനങ്ങാങ്ങര സ്‌കൂളിലും നടക്കുന്ന കോവിഡ് പരിശോധനാ ക്യാമ്പില്‍ പരമാവധി കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ നിര്‍ബന്ധമായും പങ്കെടുപ്പിച്ചുകൊണ്ട് വിജയിപ്പിക്കണമെന്നും പരിശോധനയില്‍ കോവിഡ് പോസിറ്റിവിറ്റി കുറഞ്ഞാല്‍ മാത്രമെ ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കൂവെന്നും ഇതിനാല്‍ കോവിഡ് പോസിറ്റീവ് സാധ്യതയുള്ളവര്‍ വീട്ടില്‍ ഇരുന്ന് മറ്റുള്ളവര്‍ പരിശോധനക്ക് വരണമെന്നുമാണ് ആഹ്വാനം.

ഇത്തരത്തില്‍ വിവിധ പഞ്ചായത്തുകളില്‍ തട്ടിപ്പ് അരങ്ങേറി കഴിഞ്ഞ ദിവസം സമാനമായി സംസാരിച്ച മലപ്പുറം വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടെ ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിലായി മലപ്പുറം കോവിഡ് പോസിറ്റിവിറ്റി കുറയുകയും ചെയ്തിരുന്നു. ഇത് പരിശോധനയില്‍ തട്ടിപ്പുനടത്തിയതാണെന്ന സൂചനകളാണ് നല്‍കുന്നത്. രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യണമെന്നാണ് വെട്ടത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടേയും പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.

എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങള്‍ പഞ്ചായത്തില്‍ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നല്‍കാതെ ചാനലുകള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നുവെന്നാണു മുസ്തഫ ആരോപിക്കുന്നത്. കോവിഡ് ലക്ഷണം ഉള്ളവര്‍ ടെസ്റ്റ് ചെയ്താല്‍ ടി.പി.ആര്‍ ഇനിയും കൂടും, ടി.പി.ആര്‍ കൂടിയാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നീട്ടും. അത് ഒഴിവാക്കണം, അതിനായി ലക്ഷണം ഇല്ലാത്തവരെ എത്തിച്ച്‌ ടെസ്റ്റ് നടത്തണം. ഇങ്ങിനെ ചെയ്താല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാകും.

സമീപ പഞ്ചായത്തുകളില്‍ ഇതെല്ലാം പരീക്ഷിക്കുന്നുണ്ട്. പരമാവധി വാഹനങ്ങളില്‍ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ എത്തിച്ച്‌ പരിശോധിക്കണം. ടി.പി.ആര്‍ കുറഞ്ഞാല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒഴിവാക്കിത്തരാമെന്ന് കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നുമാണ് മുസ്തഫ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റ് നടത്തിയ നീക്കം സംബന്ധിച്ചു കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.

അതേ സമയം പൊതുജനങ്ങളുടെ സഹകരണത്തോടെ ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന കോവിഡ് പ്രതിരോധ നടപടികള്‍ പുരോഗമിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വിണ്ടും കുറഞ്ഞ് 12.34 ശതമാനത്തിലെത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 13.3 ശതമാനമായിരുന്നു വെള്ളിയാഴ്ചയിലെ നിരക്ക്. ഇന്ന് 3,990 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് രോഗമുക്തരായ 4,289 പേരുള്‍പ്പടെ ജില്ലയിലെ കോവിഡ് മുക്തരുടെ എണ്ണം 2,41,252 ആയി.

64,040 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 45,039 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,445 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 303 പേരും 187 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളില്‍(ഡൊമിസിലിയറി കെയര്‍ സെന്റര്‍) 1,135 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 818 പേരാണ് കോവിഡ് ബാധിതരായി മരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

0
പാലക്കാട്: പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി...

എടത്വായിൽ അഞ്ചുവയസുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

0
എടത്വാ: ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സൺ തോമസിൻ്റെയും ആഷയുടെയും മകൻ ജോഷ്വാ (5)...

മന്ത്രി വീണാ ജോർജ്ജിന്റെ രാജിക്കായി മൈലപ്രായിൽ കോൺഗ്രസ് പ്രതിഷേധം

0
പത്തനംതിട്ട : ആരോഗ്യ വകുപ്പിനെ നാഥനില്ലാ കളരിയാക്കിയ മന്ത്രി വീണാ ജോർജ്ജ്...

ദേശീയ പണിമുടക്കിന് എല്ലാവരും സഹകരിക്കണമെന്ന് സംയുക്ത സമരസമിതി

0
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ജൂലൈ 9-ന് ദേശീയ പണിമുടക്ക്....