തിരുവനന്തപുരം ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ; ഇളവുകളോടുകൂടിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണില്‍ ഇളവ്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. രാത്രി കര്‍ഫ്യൂവിലും കടകള്‍ തുറക്കുന്നതിലും ഇളവ് നല്‍കിയിട്ടുണ്ട്. നാളെ രാവിലെ ആറുമണി മുതലായിരിക്കും ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.

നഗര പരിധിയില്‍ രാത്രി കര്‍ഫ്യൂ 7 മുതല്‍ പുലര്‍ച്ചെ 5 വരെ. ജില്ലയിലെ മറ്റിടങ്ങളില്‍ രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ. കടകള്‍ രാവിലെ 7 മുതല്‍ 12 വരെയും 4 മുതല്‍ 6 വരെ തുറക്കാം. പച്ചക്കറി, പലചരക്ക്, പാല്‍ കടകള്‍ക്ക് മാത്രമേ തുറക്കാനാവൂ. ബേക്കറികളും തുറക്കാം. ഭക്ഷണ വിതരണം ജനകീയ ഹോട്ടലുകള്‍ വഴി മാത്രം അനുവദിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാനും അനുമതിയുണ്ട്.

അതേസമയം രോഗവ്യാപനം വലിയരീതിയിലുണ്ടായ പൂന്തുറ, മാണിക്യ വിളാകം, പുത്തന്‍ പള്ളി മേഖലയില്‍ അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മുതല്‍ 2 വരെ മാത്രം തുറക്കാം. സാധനങ്ങള്‍ വാങ്ങാനും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാനാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓട്ടോ ടാക്സി സര്‍വീസ് നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസ് ഗതാഗതം ഉണ്ടാകില്ല. ഐടി സ്ഥാപനങ്ങള്‍ മിനിമം ജോലിക്കാരെ വെച്ച്‌ പ്രവര്‍ത്തിക്കാം.

അതേസമയം സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കണ്‍ടെയിന്‍മെന്‍റ് സോണുകളില്‍ പത്ത് ദിവസത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലായ് 13 വൈകുന്നേരം ആറുമുതല്‍ ജൂലായ് 23 നു വൈകുന്നേരം ആറു വരെയാകും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...