ഭര്‍ത്താവിനെ മാത്രമേ മുത്തലാഖ് കേസുകളില്‍ കുറ്റാരോപിതനാക്കാന്‍ കഴിയൂ : സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭര്‍ത്താവിനെ മാത്രമേ മുത്തലാഖ് കേസുകളില്‍ കുറ്റാരോപിതനാക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയെന്ന ആരോപിക്കപ്പെട്ട ഡോ.ഗസല്‍ ജലാലിന്റെ മാതാവ് രഹ്ന ജലാലിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡോ.ഗസല്‍, മാതാവ് രഹ്ന, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ എന്നിവര്‍ക്കെതിരായിരുന്നു മുത്തലാഖ് നിരോധന നിയമപ്രകാരമുള്ള പരാതി.

പരാതിക്കാരിയുടെ ഭാഗം കേട്ടശേഷം ഈ കേസുകളില്‍ കുറ്റാരോപിതന് മുന്‍കൂര്‍ ജാമ്യമനുവദിക്കുന്നതിന് നിയമപ്രകാരം തടസ്സമില്ലെന്നും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 27ന് വടക്കന്‍ പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഡോ. ഗസലിന്‍റെ ഭാര്യ പരാതി നല്‍കിയത്. തുടര്‍ന്ന് ഡോ.ഗസലും മാതാവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടര്‍ന്ന് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചു.

സുപ്രീം കോടതി നിര്‍ദേശിച്ചപ്രകാരം ഡോ.ഗസലിന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ 16നു പരിഗണിച്ചു, അന്നു തന്നെ ജാമ്യമനുവദിച്ചു. രഹ്നയ്ക്ക് സുപ്രീം കോടതി തന്നെ ജാമ്യം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവിലാണ് കോടതി നിയമം വ്യാഖ്യാനിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...