മലപ്പുറം : ജില്ലയില്‍ ഈ ആഴ്ചയോടെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കളാഴ്ച മുതല്‍ മലപ്പുറത്തും ഉണ്ടാകുക. കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച മുമ്പ് പിന്‍വലിച്ചിരുന്നു.
മലപ്പുറത്ത് വെള്ളിയാഴ്ച 13.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. സംസ്ഥാനത്തുടനീളം ലോക്ഡൗണ്‍ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു. അതേസമയം ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കര്‍ശന നിയന്ത്രണം നിലവില്‍ ജില്ലാ കളക്ടര്‍ പിന്‍വലിച്ചിട്ടില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് അറിയിപ്പ്.