ചൊവ്വയിലേക്ക് വെറും 45 ദിവസം ; യാത്രയ്ക്ക് പുതിയ പദ്ധതിയുമായി പഠനം

For full experience, Download our mobile application:
Get it on Google Play

2030 ആകുന്നതോടെ ചൊവ്വയിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നീക്കത്തിലാണ് ലോകത്തിലെ വന്‍ ശക്തികള്‍. അമേരിക്കയും ചൈനയും ഇതിനായുള്ള ദൗത്യങ്ങളുടെ തുടക്കഘട്ടത്തിലാണ്. അതിനാല്‍ തന്നെ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും സാമഗ്രികളും ഉപയോഗിക്കുക എന്നത് ഈ ദൗത്യങ്ങളുടെ പരമപ്രധാനമായ കാര്യമാണ്. ഇപ്പോഴത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഒരോ 26 മാസങ്ങള്‍ കൂടുമ്പോള്‍ ചൊവ്വയും ഭൂമിയും ഏറ്റവും അടുത്തുവരുന്ന സമയത്ത് ദൗത്യം നടപ്പിലാക്കിയാല്‍ ചൊവ്വയില്‍ എത്താനും തിരിച്ചുവരാനും ആറ് മുതല്‍ ഒന്‍പത് മാസം എടുക്കും.

ഏറ്റവും നൂതനമായ ന്യൂക്ലിയര്‍ തെര്‍മല്‍ അല്ലെങ്കില്‍ ന്യൂക്ലിയര്‍ ഇലക്ട്രിക് പ്രൊപ്പലേഷന്‍ (NTP/NEP) ഉപയോഗിച്ചാല്‍ പോലും ഒരു വശത്തേക്ക് കൂടിയത് 100 ദിവസം എടുക്കും. ഈ ഘട്ടത്തിലാണ് മൊണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ ലേസര്‍ തെര്‍മര്‍ പ്രൊപ്പലേഷന്‍ സംവിധാനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. ഇവരുടെ പഠനം പ്രകാരം ലേസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഹൈഡ്രജന്‍‍ ഫ്യൂവല്‍ എഞ്ചിനുകള്‍ ചൊവ്വയിലേക്കുള്ള ദൂരം വെറും 45 ദിവസമായി കുറയ്ക്കുന്നു എന്നാണ് പറയുന്നത്.

മോണ്‍ട്രിയലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ അസോസിയേറ്റ് പ്രഫ.ആന്‍ട്രൂ ഹിഗ്ഗിന്‍സ്, എംഎസ്സി എയറോസ്പേസ് എഞ്ചിനീയറിംഗ് ഗവേഷകന്‍ ഇമാനുവല്‍ ഡ്യൂപ്ലേ. മറ്റ് ഗവേഷകര്‍ എല്ലാം ചേര്‍ന്നാണ് ‘ഡിസൈന്‍ ഓഫ് റാപ്പിഡ് ട്രാന്‍സിറ്റ് ടു മാര്‍സ് മിഷന്‍ യൂസിംഗ് ലേസര്‍‍ തെര്‍മല്‍ പ്രൊപ്പല്‍ഷന്‍’ എന്ന പഠനം അവതരിപ്പിച്ചത്. ഇവര്‍ ഇത് സംബന്ധിച്ച തയ്യാറാക്കിയ പഠനം ജേര്‍ണല്‍ ആസ്ട്രോണമിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...