Monday, May 12, 2025 6:41 pm

തൃപ്പൂണിത്തുറ പടക്ക സ്ഫോടനം ; വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറയിൽ വെടിക്കോപ്പ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. നിയമവിരുദ്ധമായി വെടിക്കോപ്പുകൾ സൂക്ഷിച്ചവർ കൈമലർത്തിയതോടെയാണ് കോടതിയെ സമീപിക്കാൻ നാട്ടുകാർ തീരുമാനിച്ചത്. വികലാംഗനായ ശിവരാജനെപ്പോലെ 15 പേരുടെ വീടുകൾ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്. ജനൽപാളികൾ തകർന്നും കട്ടിലകൾ ഇളകിമാറിയും ചുവരുകൾക്ക് കേട് പറ്റിയും മറ്റ് 150 ഓളം വീടുകൾ. ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കനത്ത നാശമാണ് ഉണ്ടാക്കിയത്.

അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാൻ ഒരു നടപടിയുമില്ല. 4 വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറി താമസക്കാൻ ആവശ്യപ്പെട്ടു. മറ്റുവീടുകളിൽ താമസം തുടങ്ങണമെങ്കിൽ അടിയന്തിരമായി അറ്റകുറ്റപ്പണി വേണം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. വടക്കുംഭാഗത്തിന്‍റെ വെടിക്കെട്ടിനെത്തിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. കരയോഗം ഭാരവാഹികൾ സംഭവത്തിന് പിന്നാലെ ഒളിവിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സൗദി കെഎംസിസി പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

0
സൗദി അറേബ്യ: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിലുള്ള പത്തനംതിട്ട ജില്ലക്കാരായ കെഎംസിസി...

അടുത്ത 3 മണിക്കൂറിൽ ഇടുക്കിയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

0
ഇടുക്കി: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...

നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു

0
കാസർകോട്: കാസർകോട് നീലേശ്വരത്ത് മത്സ്യ തൊഴിലാളി പുഴയിൽ വീണ് മരിച്ചു. നീലേശ്വരം...

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ മ​ർ​ദി​ച്ച ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

0
വാ​യ്പൂ​ര്: പൊ​തു​സ്ഥ​ല​ത്തി​രു​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്​ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​ന്റെ പേ​രി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ൾ...