തൃപ്പൂണിത്തുറയിൽ കോൺഗ്രസിന് വോട്ടുചോർച്ച ; സീറ്റുകൾ പിടിച്ച് ബിജെപി – ഇടതിന് കേവല ഭൂരിപക്ഷം നഷ്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പുണിത്തുറയില്‍ ബിജെപി അട്ടിമറി വിജയം നേടിയതോടെ നഗരസഭയില്‍ ഭരണകക്ഷിയായ സിപിഎമ്മിന് കേവല ഭൂരിപക്ഷം നഷ്ടമായി. രണ്ട് വാര്‍ഡുകളാണ് സിപിഎമ്മില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. മൂന്നാം സ്ഥാനത്തെത്തിയ കോൺഗ്രസിന് വലിയ വോട്ടു ചോര്‍ച്ചയാണ് തൃപ്പുണിത്തുറ ഉപതെരഞ്ഞെടുപ്പിലുണ്ടായത്.

തൃപ്പുണിത്തുറ നഗരസഭയിലെ ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബിജെപി അട്ടിമറി വിജയം നേടിയത്. ഇതോടെ 49 അംഗ നഗരസഭയിൽ ഭരണ കക്ഷിയായ എൽഡിഎഫിന്‍റെ അംഗബലം 25 ല്‍ നിന്ന് 23 ആയി ചുരുങ്ങി. എൻഡിഎ 17, യുഡിഎഫ് 8, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് നഗരസഭയിലെ ഇപ്പോഴത്തെ കക്ഷി നില. എല്‍ ഡി എഫ് അംഗങ്ങളുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പില്‍ രണ്ടിടത്തും തോറ്റത് ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി.

വലിയ വോട്ട് ചോർച്ചയുണ്ടായത് യുഡിഎഫിന് തിരിച്ചടിയാണ്. ഇളമനതോപ്പ് വാര്‍ഡില്‍ ബി.ജെ.പി 363 വോട്ട് നേടിയപ്പോള്‍ ഇടത് മുന്നണിക്ക് 325 വോട്ടുകളാണ് കിട്ടിയത്. ഇവിടെ യുഡിഎഫിന് ആകെ കിട്ടിയത് 70 വോട്ടുകള്‍ മാത്രമാണ്. പിഷാരികോവില്‍ വര്‍ഡില്‍ ബിജെപിക്ക് 468 വോട്ടുകളും ഇടതുമുന്നണിക്ക് 452 വോട്ടുകളും കിട്ടിയപ്പോള്‍ യുഡിഎഫിന് 251 വോട്ടുകളാണ് കിട്ടിയത്. ബിജെപി -കോൺഗ്രസ് കൂട്ടുകെട്ടാണ് എല്‍ഡിഎഫിന്‍റെ തോല്‍വിക്ക് കാരണമെന്ന് സിപിഎം ആരോപിച്ചു. നിയമസഭാ തെര‍ഞ്ഞെടുപ്പില്‍ ബിജെപി കോൺഗ്രസിന് വോട്ടു ചെയ്യുകയും നഗരസഭയില്‍ കോൺഗ്രസ് ബിജെപിക്ക് വോട്ടുചെയ്യുകയെന്ന ധാരണയാണ് ഇതോടെ പുറത്തു വന്നതെന്നും സിപിഎം നേതൃത്വം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...