തൃശൂര്‍: നെയ്‌തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് പുറത്തേക്ക് എഴുന്നളളിയതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂര മഹോത്സവത്തിന് തുടക്കമായി. 11.45ഓടെ ആചാര പെരുമയില്‍ ഗോപുര നട തുറന്ന് ഗജരാജന്‍ എറണാകുളം ശിവകുമാര്‍ തിടമ്പേറ്റിയ നെയ്‌തലക്കാവ് ക്ഷേത്രത്തിലെ എഴുന്നളളത്ത് പുറത്തെത്തി. ക്ഷേത്ര അധികൃതരും മേളക്കാരും മാധ്യമ പ്രവര്‍ത്തകരുമടക്കം ചുരുക്കം ജനം മാത്രമാണ് ക്ഷേത്ര നടയിലുണ്ടായിരുന്നത്. സാധാരണ ക്ഷേത്രനട ജനസാഗരമാകുന്ന ചടങ്ങ് ഇത്തവണ കൊവിഡ് സാഹചര്യം കാരണം പ്രോട്ടോകോള്‍ പാലിച്ചാണ് ലളിതമാക്കിയത്.
തെക്കേ ഗോപുരനട തുറന്ന് നെയ്‌തലക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നളളി ; ഇനി പൂരാവേശം
RECENT NEWS
Advertisment