കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടത്തിനോട് അനുമതി തേടിയിരുന്നു. പകല്‍ മഴ മാറി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വങ്ങള്‍. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ ഈ മാസം 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് മഴ മൂലം രണ്ടു തവണ മാറ്റിവെക്കുകയായിരുന്നു.

വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന തേക്കിന്‍കാട് മൈതാനത്ത് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കരിമരുന്ന് പൂര്‍ണമായും പൊട്ടിച്ച്‌ തീര്‍ക്കുക എന്നതാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക. അതിനുള്ള സൗകര്യം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും റവന്യൂ മന്ത്രി കെ.രാജന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗുണ്ട്, ഓലപ്പടക്കം, കുഴിമിന്നല്‍, അമിട്ട് എന്നിങ്ങനെ വെടിക്കൊപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെടിക്കെട്ട് പുരയുടെ 100 മീറ്റര്‍ പരിധിയില്‍ ആളുകള്‍ക്ക് പ്രവേശനമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

0
കോഴിക്കോട്: കോഴിക്കോട് പയ്യോളി അയനിക്കാട് ദേശീയപാതയിൽ ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ...

മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

0
പറവൂർ: മാധ്യമങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയെ ഭാവിയിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് പോസ്റ്ററുകള്‍....

സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്

0
ഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരണവുമായി പെൻഗ്വിൻ ഹൗസ്. സോണിയ...