തൃശൂര്‍ : വിദേശത്തു നിന്നെത്തി ക്വാറന്റൈനിലായിരുന്ന യുവാവ് മരിച്ചു. മരത്തോംപിള്ളി കുണ്ടോളി വീട്ടില്‍ പരേതനായ വേലായുധന്റെ മകന്‍ സുജില്‍ ആണ് മരിച്ചത്. 33 വയസായിരുന്നു. ഷാര്‍ജയില്‍നിന്ന് കഴിഞ്ഞ 25 നാണ് നാട്ടിലെത്തിയത്. ക്വാറന്റൈനില്‍ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു. ഹൃദയാഘാതവും കിഡ്‌നി സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. അമ്മിണിയാണ് അമ്മ. സുരഭി, സുരേഖ എന്നിവര്‍ സഹോദരിമാരാണ്.
തൃശ്ശൂരിൽ ക്വാറന്റൈനിലായിരുന്ന യുവാവ് മരിച്ചു
RECENT NEWS
Advertisment