ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ സ്ത്രീകളും പ്രതികൾ ; ഷംനയോട് സംസാരിച്ചത് മുഖ്യപ്രതിയുടെ ഭാര്യ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടി ഷംന കാസിമിനെ ബ്ലാക്മെയിലിംഗ് ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഘത്തിൽ സ്ത്രീകളും ഉൾപ്പെട്ടിരുന്നതായി പോലീസ്. ഷംന കാസിമിനെ വരന്‍റെ ഉമ്മയായി ഫോൺ വിളിച്ചു സംസാരിച്ചത് മുഖ്യ പ്രതികളിലൊരാളുടെ ഭാര്യയാണെന്ന് പോലീസ് കണ്ടെത്തി. ഷംന കാസിമും പ്രതികളും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെ രേഖകളടക്കം പിടിച്ചെടുത്തതായും ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി.

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ പ്രതികൾ ആസൂത്രിതമായാണ് പദ്ധതികൾ ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത്. വിവാഹ തട്ടിപ്പിന് വിശ്വാസ്യതയുണ്ടാക്കാനും ഷംനയെയും കുടുംബത്തെയും പറ്റിക്കുന്നതിനും പ്രതികൾ സ്ത്രീകളെയും ഉപയോഗിച്ചു. നിലവിൽ അറസ്റ്റിലുള്ള മുഖ്യ പ്രതികളിൽ ഒരാളുടെ ഭാര്യയാണ് ഷംന കാസിമിനെ നിരന്തരം ഫോൺ വിളിച്ചത്. വരനായി അഭിനയിച്ച അൻവർ അലിയുടെ ഉമ്മ സഹ്റ എന്ന വ്യാജ പേരിലായിരുന്നു ഫോൺസംഭാഷണം. വ്യാജപ്പേരിൽ ഇവരും തട്ടിപ്പിന് കൂട്ടുനിന്നു

ഫിദ എന്ന പേരിൽ ഒരു കുട്ടിയെയും ഷംന കാസിമിന് പരിചയപ്പെടുത്തിയിരുന്നു. ഷംന കാസിം അൻവർ അലിയ്ക്കായി അയച്ച മെസേജുകൾക്ക് പ്രതികളെല്ലാം മറുപടി നൽകിയിട്ടുണ്ട്. ഒരുമിച്ചിരുന്നായിരുന്നു ഇവരുടെ ഫോൺ സംഭാഷണവും വാട്സ് ആപ് ചാറ്റുകളും. ഈ രേഖകളെല്ലാം പ്രതികളുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തി. നിലവിൽ ഷംന കാസിം ഹോം ക്വാറനറീനിൽ കഴിയുന്നതിനാൽ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുക്കില്ല. പകരം ഫോട്ടോ കാണിച്ച് തെളിവെടുക്കും. പ്രതികൾ സ്വർണ്ണക്കടത്തിനായി സമീപിച്ച പ്രമുഖ നടീനടൻമാരുടെ മൊഴിയും പോലീസ് ഉടൻ രേഖപ്പെടുത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...