കുവൈറ്റ് സിറ്റി ; മലയാളിയെ കുവൈറ്റിലെ ഒരു ആൾപ്പാർപ്പില്ലാത്ത കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന തൃശൂർ പുള്ള് ആലപ്പാട് സ്വദേശി വിൽസൻ പല്ലിശേരി പൈലി(42) ആണ് തൂങ്ങി മരിച്ചത്. വിൽസനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നു. റൂമിലെ പരിശോധനയിൽ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മുൻപ് താമസിച്ചിരുന്നതും ഇപ്പോൾ ആർപ്പാർപ്പില്ലാത്തതുമായ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ഷെറിൻ. 2 മക്കൾ.
കുവൈറ്റിൽ മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
RECENT NEWS
Advertisment