തൃശൂര്‍ :തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറി തല യോഗം ഇന്ന് രാവിലെ 10 .30 നു ചേരും. പൂരത്തിന് ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. പൂരം നടത്തിപ്പില്‍ ആരോഗ്യവകുപ്പിന് ആശങ്കയുണ്ട്.
ആളുകളെ പാസ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന കാര്യം പരിഗണനയിലുണ്ട്. സ്വരാജ് റൗണ്ടിലേക്കുള്ള റോഡുകള്‍ അടയ്ക്കും. പൂരം നടത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്ന് ദേവസ്വം വകുപ്പ് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആളുകളെ നിയന്ത്രിക്കുന്നതിനോട് ദേവസ്വം എതിര്‍പ്പ് പ്രകടപ്പിച്ചിട്ടില്ല.
തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച് ചീഫ് സെക്രട്ടറിതല യോഗം ഇന്ന്
RECENT NEWS
Advertisment