പത്തനംതിട്ട : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കണ്‍സ്യൂമര്‍ഫെഡ് വീട്ടുമുറ്റത്ത് അവശ്യ സാധനങ്ങളെത്തിക്കുന്നു. മൊബൈല്‍ ത്രിവേണിയാണു പത്തനംതിട്ട ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പലവ്യഞ്ജനങ്ങളും കറി പൊടികളും മറ്റും അടങ്ങിയ അവശ്യസാധനങ്ങളുമായി വീട്ടുമുറ്റത്തെത്തുന്നത്.
നിലവില്‍ തിരുവല്ല, ആറന്മുള എന്നിവടങ്ങളിലുള്ള രണ്ടു മൊബൈല്‍ ത്രിവേണികളാണു ജില്ലയില്‍ ഉടനീളം സേവനം നടത്തുക. ഏപ്രില്‍ 18 വരെയാണ് മൊബൈല്‍ ത്രിവേണിയുടെ സേവനങ്ങള്‍ ലഭ്യമാകുന്നത്. എന്നാല്‍ ആവശ്യക്കാര്‍ ഏറുകയാണെങ്കില്‍ സേവനങ്ങള്‍ തുടര്‍ന്നും നല്‍കുമെന്നു ത്രിവേണി പത്തനംതിട്ട റീജിയണ്‍ മാര്‍ക്കറ്റിങ് മാനേജര്‍ ടി.കെ വിമല്‍ പറഞ്ഞു. ഇതിനുപുറമെ ത്രിവേണിയുടെ ഹോം ഡെലിവറി സംവിധാനത്തെ കുറിച്ചുള്ള ആലോചനകള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രണ്ടു മൊബൈല്‍ ത്രിവേണി ഉള്‍പ്പടെ 15 ത്രിവേണി സ്റ്റോറുകളാണു ജില്ലയിലുള്ളത്.
ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച്ച തിരുവല്ലയിലെ മൊബൈല്‍ ത്രിവേണി റാന്നി പഴവങ്ങാടി, മന്ദമരുതി, വെച്ചൂച്ചിറ, ചാത്തന്‍തറ തുടങ്ങിയ പ്രദേശങ്ങളില്‍ എത്തും. ഏപ്രില്‍ എട്ടിന് ആനിക്കാട് പഞ്ചായത്ത് പ്രദേശങ്ങളായ പുള്ളോലില്‍ ലക്ഷംവീട്, പാട്ട പുരയിടം, രാജീവ് ഗാന്ധി കോളനി, നമ്പൂരയ്ക്കല്‍, നല്ലൂര്‍ പടവ്, വാളുവേലി, വെങ്ങളത്തുകുന്ന് എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിന് എഴുമറ്റൂര്‍ പഞ്ചായത്ത് പ്രദേശങ്ങളായ പള്ളിക്കുന്ന്, മേലേക്കീഴ്, അത്യാല്‍, കഞ്ഞിത്തോട്, ചുഴന ലക്ഷംവീട്, പുറമല, തോമ്പില്‍, വേങ്ങഴപ്പാറയ്ക്കല്‍ എന്നിവിടങ്ങളിലും എത്തും.
ഏപ്രില്‍ 10ന് ആനയടി, ഡക്ക്ഫാം, തേട്ടടി പാലം, ജോണി മുക്ക്, ചക്കുളംപാലം, എസ് മുക്ക്, പനചിമൂട് എന്നിവിടങ്ങളിലും ഏപ്രില്‍ 11ന് വാരമ്പിനകത്തു മാലി, ചുങ്കത്തു മാലി, വളഞ്ഞവട്ടം, പ്രതിഭ ക്ലബ്, മോസ്‌കോ ജംങ്ഷന്‍, ആലുംതുരുത്തി പാലം, ഇലഞ്ഞിമാംപള്ളം, ആലുംതുരുത്തി മാര്‍ക്കറ്റ് എന്നിവിടങ്ങളിലും എത്തും.
ഏപ്രില്‍ 7 ചൊവാഴ്ച്ച ആറന്മുളയില്‍ നിന്നുള്ള മൊബൈല്‍ ത്രിവേണി ഇലന്തൂര്‍, പൂക്കോട്, പെരിങ്ങമ്മല, വഞ്ചിപൊയ്ക, മൈലപ്ര, കുമ്പഴ എന്നിവടങ്ങളിലും ഏപ്രില്‍ എട്ടിന് വെട്ടൂര്‍, അട്ടച്ചാക്കല്‍, അതുമ്പുംകുളം, ചെങ്ങറ, മൈലപ്ര, കടമ്മനിട്ട, നാരങ്ങാനം, നെല്ലിക്കാല, ഇലന്തൂര്‍, മുട്ടത്തുകോണം, ശ്രീബുദ്ധ കോളേജ്, ഇലവുംതിട്ട എന്നിവടങ്ങളിലും എത്തും. ഏപ്രില്‍ ഒന്‍പതിന് ഇലന്തൂര്‍, കോഴഞ്ചേരി, ചെട്ടിമുക്ക്, പൂഴിക്കുന്ന്, പൂവത്തൂര്‍, തോട്ടപ്പുഴശേരി, ആറാട്ടുപുഴ, ആറന്മുള എന്നിവടങ്ങളിലും ഏപ്രില്‍ 10ന് കുമ്പഴ, വലംചുഴി, വട്ടക്കുളഞ്ഞി, പൂങ്കാവ്, കിഴവള്ളൂര്‍, വെള്ളപ്പാറ, കൊച്ചുമല, വി കോട്ടയം, വാഴമുട്ടം എന്നിവടങ്ങളിലും ഏപ്രില്‍ 11ന് ഇലന്തൂര്‍, കുഴിക്കാല, കിടങ്ങന്നൂര്‍, വല്ലന, കുറിച്ചിമുട്ടം, ഇടയാറന്‍മുള, തെക്കേമല എന്നിവിടങ്ങളിലും മൊബൈല്‍ ത്രിവേണി എത്തും.
ഏപ്രില്‍ 13ന് ഇലന്തൂര്‍, പ്രക്കാനം, ചീക്കനാല്‍, ഓമല്ലൂര്‍, ചന്ദനപ്പള്ളി, വള്ളിക്കോട്, പൂങ്കാവ്, പ്രമാടം, പാലമറൂര്‍ എന്നിവിടങ്ങളിലും ഏപ്രില്‍ 14ന് കുലശേഖരപതി, ആനപ്പാറ, മൈലപ്ര, കുമ്പഴ, വെട്ടൂര്‍, അട്ടച്ചാക്കല്‍, അതുംമ്പുംകുളം, ചെങ്ങറ എന്നിവിടങ്ങളിലും എത്തും. ഏപ്രില്‍ 15 ന് പൂങ്കാവ്, ളാക്കൂര്‍, കോന്നി, വകയാര്‍, പേരൂര്‍ക്കുളം, ചേരിമുക്ക്, എസ്.എ.എസ് കോളേജ്, പൂങ്കാവ് സ്റ്റേഡിയം, വട്ടക്കുളഞ്ഞി, മറൂര്‍ എന്നിവിടങ്ങളിലും ഏപ്രില്‍ 16ന് കരിമ്പനാക്കുഴി, വാര്യാപുരം, ഇലന്തൂര്‍, കുറുന്താര്‍, പുന്നയ്ക്കാട്, ഇലവുംതിട്ട, മുട്ടത്തുകോണം, പ്രക്കാനം എന്നിവിടങ്ങളിലും എത്തും. ഏപ്രില്‍ 17ന് പൂങ്കാവ്, കോന്നി, അരുവാപ്പുലം, കല്ലേലി, കൊക്കാത്തോട് എന്നിവിടങ്ങളിലും ഏപ്രില്‍ 18 ന് കുമ്പഴ, മലയാലപ്പുഴ, പരുത്യാനിക്കല്‍, പൊതിപ്പാട്, മണ്ണാറക്കുളഞ്ഞി ചന്ത, മേക്കൊഴൂര്‍, ഇലന്തൂര്‍, കാരംവേലി, പ്രക്കാനം എന്നിവിടങ്ങളിലും എത്തും.
തിരുവല്ല മൊബൈല്‍ ത്രിവേണിയുടെ ഇന്‍ ചാര്‍ജ് അജീഷ് – 9656259308, ആറന്മുള മൊബൈല്‍ ത്രിവേണിയുടെ ഇന്‍ ചാര്‍ജ് കെ.ജി അനില്‍കുമാര്‍ – 9495835284.