Friday, May 9, 2025 12:49 am

സിപിഎമ്മില്‍ അംഗമാകൂ – ഭാര്യയെ സ്ഥിരപ്പെടുത്തൂ …. സിപിഎം നേതാക്കളെ വിമര്‍ശിച്ച്‌ ട്രോളന്മാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി. രാജേഷ് തന്റെ ഭാര്യയ്ക്ക്  അനധികൃതമായി അസി. പ്രൊഫസര്‍ തസ്തിക തരപ്പെടുത്തി എന്ന ആരോപണം ശക്തമായതോടെ ട്രോളന്മാരും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധസ്വരം കടുപ്പിക്കുന്നു.

പരസ്യ വാചകത്തെ അനുസ്മരിക്കുന്ന ഒരു ട്രോള്‍ ഇപ്പോള്‍ വൈറലാണ്. അതിതാണ്: ‘ഭാര്യമാരെ സ്‌നേഹിക്കുന്നവര്‍ എങ്ങിനെ സിപിഎം വേണ്ടെന്ന് പറയും…സിപിഎമ്മില്‍ അംഗമാകൂ ഭാര്യയെ സ്ഥിരപ്പെടുത്തൂ….’. ഈ ട്രോള്‍ സിപിഎമ്മിനുള്ളിലുള്ളവര്‍ പോലും ഷെയര്‍ ചെയ്യുകയാണ്.

അടുത്തിടെ ഭാര്യമാര്‍ക്ക് ജോലി തരപ്പെടുത്തുന്ന സിപിഎം നേതാക്കന്മാരുടെ ചരിത്രം കൂടി ചില പോസ്റ്റുകള്‍ വിളമ്പിക്കൊടുക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ ഭാര്യയെ കേരളവര്‍മ്മ കോളെജില്‍ വൈസ് പ്രിന്‍സിപ്പാളായി നിയമിച്ചത്, ഷംസീര്‍ എംഎല്‍എ രണ്ട് വട്ടം ഭാര്യയെ കണ്ണൂരിലും പിന്നെ കലിക്കറ്റിലും അസി. പ്രൊഫസറായി നിയമിക്കാന്‍ ശ്രമിച്ച്‌ പരാജയമടഞ്ഞത്, തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റിയംഗത്തിന്റെ  ഭാര്യയ്ക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളെജില്‍ ജോലി നല്‍കിയത്, തുടങ്ങി ഒട്ടേറെ സമീപകാലസംഭവങ്ങളാണ് ട്രോളന്മാര്‍ക്ക് സിപിഎമ്മിനെതിരെ തിരിയാന്‍ പ്രേരണയാകുന്നത്.

വെറുതേ സ്‌കൂളില്‍ പോയി പന്ത്രണ്ടുവര്‍ഷം കളഞ്ഞു, പിന്നെ കോളെജില്‍ അഞ്ച് വര്‍ഷം, കുത്തിയിരുന്ന് ജെആര്‍എഫും നെറ്റും..പിഎച്ച്‌ഡി എന്ന് പറഞ്ഞ് പോയത് പിന്നെയും അഞ്ച് വര്‍ഷം…ഈ സമയം സിപിഎമ്മായാല്‍ അക്കാദമിക് ക്വാളിഫിക്കേഷനുള്ള യുവതിയെ കെട്ടിയാല്‍ പിഎസ് സി പരീക്ഷ എഴുതാതെ ഗസറ്റഡ് പോസ്റ്റില്‍ ജോലി കൊടുക്കാമായിരുന്നു എന്നും യുവാക്കള്‍ കുറിക്കുന്നു. മാര്‍ക്‌സിസ്റ്റല്ലാത്തവന് പിഎസ്സി, മാര്‍ക്‌സിസ്റ്റുകാരന് ശുപാര്‍ശ കത്ത് മാത്രം മതി എന്നും നീളുന്നു ഒരു വിമര്‍ശനം.

കൂനിന്മേല്‍ കുരുപോലെ കാലടി സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ്  പ്രൊഫസര്‍ നിയമനം ലഭിച്ച സംഗീത തിരുവളിന് സിപിഎം പറവൂര്‍ ഏരിയാ കമ്മിറ്റി നല്‍കിയ കത്തും പുറത്തുവന്നിരിക്കുകയാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കലഞ്ഞൂരില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : കലഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നാളെ...

ചിറ്റാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ (മെയ് 9)

0
പത്തനംതിട്ട : ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ  (മെയ്...

കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തിര യോഗം...

പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി

0
തൃശൂര്‍: പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന...