വിനോദ സഞ്ചാരികൾക്ക് കൗതുകമായി കല്ലാറിന്റെ കരയിലെ സഞ്ചാരി കൊക്കുകൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലും പെരുവാലിയിലെ കടവിലും എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൗതുകമാവുകയാണ് കല്ലാറിന്റെ കരകളിൽ ചേക്കേറിയിരിക്കുന്ന സഞ്ചാരി കൊക്കുകൾ.

ഏഷ്യൻ ഓപ്പൺ ബിൽസ്റ്റോക്ക് അഥവാ ചേരക്കൊക്കൻ ഇനത്തിൽ പെട്ട ദേശാടന പക്ഷികളാണ് കല്ലാറിന്റെ കരയിൽ വിവിധ സ്ഥലങ്ങളിലായി തമ്പടിച്ചിരിക്കുന്ന താരങ്ങൾ. ചുവന്നു തടിച്ച കൊക്കുകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എന്നാൽ പ്രജനന കാലത്ത് വെള്ള നിറവും മറ്റ് സമയങ്ങളിൽ ചാര കലർന്ന വെള്ള നിറവുമാണ് ഉള്ളത്. പ്രജനന കാലത്ത് തൂവലുകളുടെ തിളക്കം വർധിക്കും എന്നുള്ളതും ഓപ്പൺ ബിൽസ്റ്റോക്കിന്റെ പ്രധാന പ്രത്യേകതയാണ്. കുഞ്ഞുങ്ങൾക്ക് തലയിലും കഴുത്തിലും മാറിടത്തിലും ചാര കലർന്ന നിറമാണുള്ളത്. ദീർഘ വൃത്താകൃതിയിലുള്ള മുട്ടകളാണ് ഇടുക. അറുപത്തിയെട്ട് സെന്റീമീറ്ററാണ് ഉയരം. മനുഷ്യരോട് അധികം ഇടപഴകാറില്ലാത്ത ഏഷ്യൻ ഓപ്പൺ ബിൽസ്റ്റോക്ക് പക്ഷികൾ മനുഷ്യന് പെട്ടന്ന് ചെന്നെത്താൻ കഴിയാത്ത ചതുപ്പ് നിലങ്ങളിലാണ് കൂട്കൂട്ടുക. നദിയിൽ വളരുന്ന കക്ക ഇനത്തിൽ പെട്ട നത്തക്കയാണ് ഇവറ്റകളുടെ പ്രധാന ഭക്ഷണം. കൂട്ടം കൂടിയാണ് പൊതുവെ കാണപ്പെടുന്നത്. ഉയരമുള്ള മരങ്ങളിൽ ആണ് ഇവർ കൂടുകൂട്ടുകയും വിശ്രമിക്കുകയും ചെയ്യുന്നത്. കല്ലാറ്റിൽ എത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിഭാഗവും ഇവയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയാണ് ഇപ്പോൾ തിരികെ മടങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...