പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രോള്‍ പത്തനംതിട്ട ഇറക്കിയ ട്രോളുകളും വൈറല്‍ ആകുകയാണ്. പലതിലും രസകരമായ വാചകങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ‘സാക്ഷാല്‍ കായംകുളം കൊച്ചുണ്ണിയുടെ വീട്ടില്‍പ്പോലും രണ്ടു കള്ളന്മാരെ ഉണ്ടായിരുന്നുള്ളൂ ..ഇതിപ്പോ വീട്ടിലെ മൊത്തം കള്ളന്മാരാണ് ‘ എന്നുള്ള ആരെയും ചിന്തിപ്പിക്കുന്ന രീതിയിലുള്ള വാചകങ്ങളാണ് മിക്കതിലും. പോപ്പുലര്‍ തട്ടിപ്പ് ആദ്യമായി പുറത്ത് എത്തിച്ച മാധ്യമം എന്ന നിലയില്‍ പത്തനംതിട്ട മീഡിയായെയും ട്രോളിലൂടെ പരാമര്‍ശിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തി രക്ഷപെടുവാന്‍ ശ്രമിച്ച പോപ്പുലറിനെ പിന്നില്‍ നിന്ന് പിടിച്ചുവലിച്ചു നിര്‍ത്തുന്നതാണ് ഈ ട്രോള്‍.
ആനുകാലിക സംഭവങ്ങളും ചര്‍ച്ചാവിഷയങ്ങളും രസകരമായ ട്രോളുകളിലൂടെ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ട്രോളുകള്‍ ഇറക്കുന്നതില്‍ വളരെ സജീവമാണ് ട്രോള്‍ പത്തനംതിട്ട.