ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ആത്മീയത ; തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യഥാർത്ഥമായ ആത്മീയത അവനവന്റെ ആത്മരക്ഷ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതല്ല എന്നും മറിച്ച് അവനവന്റെയും പൊതുസമൂഹത്തിന്റെയാകമാനമായുള്ള ആത്മീയവും ഭൗതികവുമായ നന്മയ്ക്കായി പ്രവർത്തിക്കുന്നതാണെന്നും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം -കൊച്ചി ഭദ്രാസന അധിപൻ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു. ഇത്തരം ആത്മീയ പ്രവർത്തനങ്ങൾ ദൈവാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്നും കാർഷിക സാമൂഹ്യ സേവന പ്രവർത്തനങ്ങളെയെല്ലാം ആത്മീയതയുടെ ഭാഗമായി കാണുവാൻ വിശ്വാസികൾ തയ്യാറാകണം എന്നും തിരുമേനി ഉദ്ബോധിപ്പിച്ചു. മലങ്കര മാർത്തോമ്മാ സുറിയാനി സഭ വികസന സംഘം മല്ലപ്പള്ളി സെന്റർ പഠന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ. തെള്ളിയൂർ കാർഡ് കാർഷിക വിഞ്ജാനകേന്ദ്രം ഡയറക്ടർ ഡോ. സി പി റോബർട്ട് പഠന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ. റെൻസി ഏബ്രഹാം ക്ലാസ് നയിച്ചു.

കാർഷിക രംഗത്തെ സംഭാവനകൾക്ക് ലിംക ബുക്ക് ഓഫ് റിക്കാർഡും മാർത്തോമ്മാ സഭയുടെ മികച്ച കർഷകനുള്ള അവാർഡും അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള അനി തോമസിനെ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പൊന്നാട അണിയിച്ച് ആദരിച്ചു. കോട്ടയം -കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ, ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ സജീവ് തോമസ്, റവ സുനിൽ ജോർജ് മാത്യൂ, റവ വർഗീസ് മത്തായി, രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, ജോബി എം വർഗീസ്, റോണി എം സ്കറിയ, കുരുവിള മാത്യൂസ്, ജോസി കുര്യൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...