Wednesday, April 9, 2025 6:55 pm

ദരിദ്രരാജ്യങ്ങൾക്കുള്ള ഭക്ഷ്യസഹായം നിർത്തലാക്കി ട്രംപ് ഭരണകൂടം

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാൻ, സിറിയ, യെമൻ തുടങ്ങി 14 രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന യുഎന്നിൻറെ ലോക ഭക്ഷ്യ സഹായ പദ്ധതിക്കുള്ള (വേൾഡ് ഫുഡ് പ്രോഗ്രാം) അടിയന്തര പദ്ധതികൾക്കുള്ള ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. ഈ വർഷത്തെ ഫണ്ടിൽ 40 ശതമാനം കുറവുണ്ടാകുമെന്ന് ഇതിനകം തന്നെ ആശങ്കയിലായിരുന്ന വേൾഡ് ഫുഡ് പ്രോഗ്രാം അമേരിക്കൻ സഹായം നിർത്തലാക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചതായി വ്യക്തമാക്കി. ഭക്ഷ്യസഹായത്തിൻറെ ഏറ്റവും വലിയ ദാതാവായ ഡബ്ള്യൂഎഫ്‍പി തിങ്കളാഴ്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പുതിയ വെട്ടിക്കുറയ്ക്കലുകൾ പിൻവലിക്കാൻ യുഎസിനോട് അഭ്യർഥിച്ചു.

“കടുത്ത വിശപ്പും പട്ടിണിയും അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് വധശിക്ഷയ്ക്ക് തുല്യമായേക്കാം,” ഡബ്ള്യൂഎഫ്‍പി എക്സിൽ കുറിച്ചു. ജീവൻ രക്ഷാ പദ്ധതികൾക്ക് തുടർച്ചയായ പിന്തുണ ആവശ്യപ്പെടുന്നതിനായി ട്രംപ് ഭരണകൂടവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഏജൻസി ഫോർ ഇൻറർനാഷണൽ ഡെവലപ്മെൻറ് വ്യക്തമാക്കി. മുൻകാല സംഭാവനകൾക്ക് അമേരിക്കയ്ക്കും മറ്റ് ദാതാക്കൾക്കും ഏജൻസി നന്ദി പറഞ്ഞു. യുഎസ് വിദേശ സഹായത്തിൽ വലിയ വെട്ടിക്കുറവുകൾ വരുത്തുന്നതിൽ നിന്ന് അടിയന്തര ഭക്ഷ്യ പദ്ധതികളെയും മറ്റ് ജീവൻ രക്ഷാ സഹായങ്ങളെയും ഒഴിവാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും മറ്റ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു. എന്നാൽ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

സിറിയൻ അഭയാർഥികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് യുഎൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ലെബനനിലും ജോർദാനിലും യുഎസ് ധനസഹായത്തോടെ നടത്തുന്ന പദ്ധതികൾ നിർത്തിവയ്ക്കാനുള്ള അറിയിപ്പികളും ഡബ്ള്യൂഎഫ്‍പിക്ക് ലഭിച്ചിട്ടുണ്ട്. സൊമാലിയ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ എന്നിവിടങ്ങളിലെ പ്രധാന പദ്ധതികളെയും ബാധിച്ചു. അഫ്ഗാനിസ്ഥാന് നൽകുന്ന മാനുഷിക സഹായത്തിൽ ഏകദേശം 560 മില്യൺ ഡോളർ വെട്ടിക്കുറച്ചതായി നിലവിലുള്ളതും മുൻ യുഎസ്എഐഡി വിദഗ്ധരും പങ്കാളികളും പറഞ്ഞു. ഇതിൽ അടിയന്തര ഭക്ഷ്യസഹായം, ഗുരുതരമായ പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങളുടെ ചികിത്സ, ജീവൻ രക്ഷാ സഹായം, സുരക്ഷിതമായ കുടിവെള്ളം, ലൈംഗികവും ശാരീരികവുമായ അതിക്രമങ്ങളിൽ നിന്ന് അതിജീവിച്ചവർക്കുള്ള അടിയന്തര മാനസികാരോഗ്യ ചികിത്സ എന്നിവ ഉൾപ്പെടുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ഞള്ളൂരിൽ കാറ്റിൽ മരം ഒടിഞ്ഞു വീണു ; കാറിൽ സഞ്ചരിച്ച കുടുംബം രക്ഷപെട്ടത്...

0
കോന്നി : ഞള്ളൂരിൽ കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരത്തിന് ഇടയിൽ...

കേരളാ പോലീസിൽ പോക്സോ വിങ് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

0
തിരുവനന്തപുരം: കേരളാ പോലീസിൽ പോക്സോ വിങ് രൂപീകരിക്കാൻ തീരുമാനം. ഓരോ ജില്ലയിലും...

26 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഫ്രാൻസുമായി കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ

0
ന്യൂ ഡൽഹി: ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍...

അന്യായമായ കോടതി ഫീസ് വർദ്ധനവ് പിൻവലിക്കണം ; ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വ്യാപകമായി...

0
തൃശൂർ : സംസ്ഥാന സർക്കാർ ഏപ്രിൽ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയ...