തെലങ്കാന: സിനിമ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കടുത്ത ആരാധകര്‍ പ്രതിമ നിര്‍മ്മിക്കുകയും ആരാധിക്കുന്നതുമെല്ലാം പതിവാണ്. പ്രധാന മന്ത്രിയുടെ ഒരു ആരാധകന്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിയുകയും അവിടെ പൂജയും ആരാധനയും ഒക്കെ നടത്തിയതും വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ചര്‍ച്ചയാകുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി പ്രതിമ പണിത തെലുങ്കാന സ്വദേശിയെപ്പറ്റിയാണ്.
ഇയാള്‍ ട്രംപിനായി ആറടി ഉയരത്തിലാണ് പ്രതിമ പണിതിരിക്കുന്നത്. തെലങ്കാന സ്വദേശി ബുഷ കൃഷ്ണയാണ് നിര്‍മ്മാതാവ്. വെള്ളിയാഴ്ചകളില്‍ ഉപവാസവും നിത്യപൂജയും നടത്താറുണ്ട് കക്ഷി. ട്രംപിനോടുള്ള ഭക്തി കാരണം ഗ്രാമവാസികള്‍ അദ്ദേഹത്തെ ട്രംപ് കൃഷ്ണന്‍ എന്നാണ് വിളിക്കുന്നത്. കൃഷ്ണയുടെ വസതി ട്രംപ് ഹൗസ് എന്നും അറിയപ്പെടുന്നു.